സ്വര്‍ണത്തിന് രണ്ട് ദിവസം കൊണ്ട് ഉയര്‍ന്നത് 600 രൂപ, ഇനിയും ഉയരാനുള്ള സാധ്യതയുണ്ടോ?

കേരളത്തില്‍ ഇന്നും ഇന്നലെയുമായി (May 24, May 25 Gold Rate) സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. ഇന്ന് 120 രൂപയും ഇന്നലെ 480 രൂപയുമാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ സ്വര്‍ണം. പവന് ഇന്ന് 38320 രൂപയാണ്.

ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നലെ 38200 രൂപയായിരുന്നു. മെയ് ആദ്യവാരത്തില്‍ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില മെയ് പകുതിയായപ്പോള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയില്‍ 1320 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4790 രൂപയാണ്. 15 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3960 രൂപയാണ്. 15 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 100 രൂപയായി കഴിഞ്ഞ ദിവസങ്ങളില്‍ തുടരുകയാണ്.
എന്താണ് ഉയരാന്‍ കാരണം?
ഡോളറിന്റെ ദൗര്‍ബല്യമാണ് സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. ഇന്നലെ 1869.3 ഡോളര്‍ വരെ ഉയര്‍ന്ന സ്വര്‍ണം ഇന്നു രാവിലെ 1865-1867 ഡോളറിലാണ്. പലിശനിരക്ക് അമിതമായി വര്‍ധിപ്പിക്കില്ലെന്നും മാന്ദ്യം ഉണ്ടായാലും അതു ലഘുവും ഹ്രസ്വവും ആയിരിക്കും എന്നുമാണ് സ്വര്‍ണ ബുള്ളുകള്‍ പറയുന്നത്. ഗൂഢ (ക്രിപ്‌റ്റോ) കറന്‍സികളുടെ വിലയിടിവ് സ്വര്‍ണത്തിലേക്കു നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്. സമീപകാലത്തു പല ഗൂഢ കറന്‍സി എക്‌സ്‌ചേഞ്ചുകളും തകര്‍ന്നതും നിക്ഷേപകരെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. കേരളത്തില്‍ സ്വര്‍ണം പവന് 480 രൂപ വര്‍ധിച്ച് 38,200 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണത്.
ഈ മാസത്തെ സ്വര്‍ണവില ഇതുവരെ
മെയ് 1 - 37920 രൂപ
മെയ് 2 - 37760 രൂപ
മെയ് 3 - 37760 രൂപ
മെയ് 4 - 37600 രൂപ
മെയ് 5 - 37920 രൂപ
മെയ് 6 - 37680 രൂപ
മെയ് 7 - 37920 രൂപ
മെയ് 8 - 37920 രൂപ
മെയ് 9 - 38000 രൂപ
മെയ് 10 - 37680 രൂപ
മെയ് 11 - 37400 രൂപ
മെയ് 12 - 37760 രൂപ
മെയ് 13 - 37160 രൂപ
മെയ് 14 - 37000 രൂപ
മെയ് 15 - 37000 രൂപ
മെയ് 16 - 37000 രൂപ
മെയ് 17 - 37240 രൂപ
മെയ് 18 - 36880 രൂപ
മെയ് 19 - 37040 രൂപ
മെയ് 20 - 37360 രൂപ
മെയ് 21 - 37640 രൂപ
മെയ് 22 - 37640 രൂപ
മെയ് 23 - 37720 രൂപ
മെയ് 24 - 38200 രൂപ
മെയ് 25 - 38320 രൂപ


Related Articles
Next Story
Videos
Share it