സ്വര്‍ണവിലയില്‍ നേരിയ കുറവെങ്കിലും റെക്കോര്‍ഡ് ഉയരത്തില്‍ തന്നെ

കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനം മാറ്റമില്ലാതെ തുടര്‍ന്നതിനുശേഷമാണ് സ്വര്‍ണവില ഇന്ന് ഇടിവായത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയും ഗ്രാമിന് 15 രൂപയും കുറഞ്ഞപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 42,000 രൂപയും ഗ്രാമിന് 5265 രൂപയുമായി.

22 കാരറ്റ് സ്വർണം മാത്രമല്ല 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4340 രൂപയായി.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് ഇന്ന് കുറഞ്ഞ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4340 രൂപയായി.

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയുമായി. ആഗോള വിപണിയില്‍ ഇന്നു രാവിലെ 1922-1923 ഡോളറിലാണു വ്യാപാരം തുടങ്ങിയത്.

Related Articles
Next Story
Videos
Share it