വീണ്ടും 42,000 കടന്ന് കേരളത്തിലെ സ്വര്‍ണവില
കേരളത്തില്‍ രണ്ട് ദിവസത്തെ താഴ്ചയ്ക്കുശേഷം ഉയര്‍ന്ന് സ്വര്‍ണവില. രണ്ട് ദിവസം കൊണ്ട് 960 രൂപ താഴ്ന്നിട്ട് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് 200 രൂപ വര്‍ധിച്ച് 42,120 രൂപയായി. കഴിഞ്ഞ ദിവസങ്ങളില്‍ അന്തരാഷ്ട്ര സ്വര്‍ണവിലയിലുണ്ടായ ചാഞ്ചാട്ടത്തിനൊപ്പമാണ് കേരളത്തിലെ വിലയും കുത്തനെ ഇടിഞ്ഞത്. 41,920 രൂപയായിരുന്നു കഴിഞ്ഞ ക്ലോസിംഗിലെ കേരളത്തിലെ സ്വര്‍ണവില.
എന്നാല്‍ ഇന്ന് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 42,000 രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക് കടന്നിരിക്കുകയാണ്. 2023 പിറന്നതു മുതല്‍ സ്വര്‍ണം സര്‍വകാല റെക്കോര്‍ഡിലെത്തിയ ദിവസങ്ങള്‍ക്കാണ് വിപണി സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ ഉയര്‍ച്ചയ്ക്ക് ശേഷം എന്നാല്‍ സ്വര്‍ണം വീണ്ടും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താഴ്ന്നിരുന്നു. ഇപ്പോഴിതാ വീണ്ടും സ്വര്‍ണവില കയറുകയാണ്.
കുതിപ്പ് തുടരുന്നു
ഫെബ്രുവരി ഒന്നിന് 42, 400 രൂപയിലെത്തിയ സ്വര്‍ണം ഫെബ്രുവരി രണ്ടിന് സര്‍വകാല റെക്കോര്‍ഡായ 42, 880 രൂപയിലെത്തി. പിന്നീട് 3,4 തീയതികളിലായി യഥാക്രമം 400, 560 രൂപവീതം കുറഞ്ഞ് 41,920 രൂപയിലെത്തിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 25 രൂപ ഉയര്‍ന്ന് 5265 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 20 രൂപ ഉയര്‍ന്ന് 4345 രൂപയായി. വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.