സ്വര്‍ണം വാങ്ങുന്നവര്‍ക്ക് നല്ല സമയം; ഇത് തുടര്‍ച്ചയായ ഇടിവിന്റെ ദിനങ്ങള്‍

തുടര്‍ച്ചയായ ഇടിവില്‍ കേരളത്തിലെ സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 5,740 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,920 രൂപയുമായി. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണ വിലയിലും പ്രതിഫലിക്കുന്നത്.

കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ നിരക്ക് ജനുവരി രണ്ടിലെ 47,000 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 46,080 രൂപയുമാണ്. ജനുവരി 11ന് ആയിരുന്നു അത്.

18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് നേരിയ തോതില്‍ കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4,750 രൂപയായി.

വെള്ളി വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് ഒരു രൂപ കുറഞ്ഞ് 77 രൂപയായി.

ആഗോള വിപണി

ആഗോള വിപണിയില്‍ ഇന്നലെ സ്പോട്ട് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത് 2,006 ഡോളറിലാണ്. ഇന്ന് നഷ്ടം കുറച്ചാണ് വ്യാപാരം. നിലവില്‍ 2,012.6 ഡോളറിലാണ് സ്പോട്ട് സ്വര്‍ണ വ്യാപാരം തുടരുന്നത്.

വിലയിടിവിന് പിന്നില്‍

ആഗോള വിപണിയില്‍ ഡോളര്‍ കരുത്താജിച്ചതും ട്രഷറി ആദായം ഉയര്‍ന്നതും സ്വര്‍ണ വിലയ്ക്ക് ക്ഷീണമുണ്ടാക്കി. എന്നാല്‍ വീണ്ടും സ്വര്‍ണം തിരിച്ചു കയറുകയായിരുന്നു. ഡോളര്‍ കഴിഞ്ഞയാഴ്ച ആറ് മാസത്തെ ഏറ്റവും മികച്ച പ്രതിവാര നേട്ടം സ്വന്തമാക്കിയിരുന്നു. യു.എസ് പണപ്പെരുപ്പ നിരക്കിലെ ഇടിവ് ഗോള്‍ഡ് ഫ്യൂച്ചര്‍ വ്യാപാരത്തെ ബാധിച്ചു. കേരളത്തിലും ഇത് പ്രതിഫലിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ വില ഉയര്‍ന്നെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു.

വിലയില്‍ താല്‍ക്കാലിക ഇടിവുണ്ടായാലും സ്വര്‍ണം ഈ വര്‍ഷം മുന്നേറുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വര്‍ണ വില സമീപകാലത്ത് 2,030 ഡോളര്‍ മുതല്‍ 2,060 ഡോളര്‍ വരെയായിരിക്കാന്‍ സാധ്യതയുണ്ട് എന്നാണ് നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it