കേരളത്തില്‍ ഇന്ന് സ്വര്‍ണവില ഇടിവ്

സംസ്ഥാനത്ത് ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇന്നലെ സ്വര്‍ണവില മാറാതെ ഇരുന്നെങ്കിലും വ്യാഴാഴ്ച സ്വര്‍ണത്തിന് 600 രൂപ വര്‍ദ്ധിച്ചിരുന്നു. പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് (Today's Gold Rate) 38880 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 15 രൂപ ഇടിഞ്ഞു. വിപണിയില്‍ നിലവിലെ വില 4860 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 15 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4035 രൂപയാണ്.

അതേസമയം,സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ നിലവിലെ വിപണി വില 67 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

നവംബറിലെ ഇതുവരെയുള്ള സ്വര്‍ണവില

നവംബര്‍ 01 - 37280 രൂപ

നവംബര്‍ 02 - 37480 രൂപ

നവംബര്‍ 03 _ 37360 രൂപ

നവംബര്‍ 04 - 36880 രൂപ

നവംബര്‍ 05 - 37600 രൂപ

നവംബര്‍ 06 - 37600 രൂപ

നവംബര്‍ 07 - 37520 രൂപ

നവംബര്‍ 08 - 37440 രൂപ

നവംബര്‍ 09 - 37880 രൂപ

നവംബര്‍ 10 - 37880 രൂപ

നവംബര്‍ 11 - 38240 രൂപ

നവംബര്‍ 12 - 38560 രൂപ

നവംബര്‍ 13 - 38560 രൂപ

നവംബര്‍ 14 - 38560 രൂപ

നവംബര്‍ 15 - 38240 രൂപ

നവംബര്‍ 16 - 38400 രൂപ

നവംബര്‍ 17 - 38400 രൂപ

നവംബര്‍ 18 - 38400 രൂപ

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it