കുത്തനെ കുറഞ്ഞ് കേരളത്തിലെ സ്വര്‍ണവില; ഡിസംബര്‍ തുടങ്ങിയിട്ട് ആദ്യത്തെ വലിയ വിലയിടിവ്
വലിയ കയറ്റങ്ങള്‍ക്ക് ശേഷം കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരാഴ്ചയക്ക് ശേഷമാണു സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞത്. ഇന്നലെ ഒന്നര മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 120 രൂപയും, ഒരു ഗ്രാമിന് 15 രൂപയും വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 39,680 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4960 രൂപയുമായിരുന്നു.
വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില (Today's Gold Rate) 39,440 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ കുറഞ്ഞ് 4960 രൂപയായി. ഇന്നലെ 15 രൂപ വര്‍ധിച്ചിരുന്നു.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപ കുറഞ്ഞു. വിപണിയിലെ വില 4080 രൂപയാണ്.സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധരണ വെള്ളിയുടെ 71 രൂപയും ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയുമാണ്.
ഡിസംബര്‍ 3 ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 39560 രൂപ, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4935 രൂപ എന്നതായിരുന്നു നിലവാരം. ഒരു പവന് 160 രൂപ, ഒരു ഗ്രാമിന് 20 രൂപ എന്ന നിലവാരത്തില്‍ വില വര്‍ധിച്ചാണ് ഈ നിലവാരത്തില്‍ എത്തിയിരുന്നത്.
ഡിസംബര്‍ 2, വെള്ളിയാഴ്ചയും സ്വര്‍ണവിലയില്‍ വര്‍ധിച്ചിരുന്നു. പവന്‍ സ്വര്‍ണ്ണത്തിന് 400 രൂപ വര്‍ധിച്ച് 39,400 രൂപയും, ഒരു ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4925 രൂപയുമായി.
ഡിസംബര്‍ 1 മാസത്തിന്റെ തുടക്കം തന്നെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 20 രൂപയും വര്‍ധിച്ചിരുന്നു. ഡിസംബര്‍ ഒന്നിന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 39,000 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4875 രൂപയുമായിരുന്നു വില.