സ്വര്‍ണവില കുത്തനെ ഇടിഞ്ഞു
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിവില്‍. ഒരു പവന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. തുടര്‍ച്ചയായ രണ്ട് ദിനം കുത്തനെ ഉയര്‍ന്ന സ്വര്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണവില 40000 ത്തിന് താഴേക്ക് എത്തി. കേരളത്തില്‍ ഇന്നലെ സ്വര്‍ണം പവന് 120 രൂപ വര്‍ധിച്ച് 40,200 രൂപയായിരുന്നു.
സ്വര്‍ണത്തിന് കഴിഞ്ഞ രണ്ട് ദിനമായി സ്വര്‍ണവില 520 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 39,760 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 50 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4110 രൂപയാണ്.
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപയാണ് ഒരു ഗ്രാം സാധരണ വെള്ളിക്ക് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല, 90 രൂപയായി തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി വെള്ളിയുടെ വില വര്‍ധിച്ചിരുന്നു.
ആഗോളവിപണിയിലും സ്വര്‍ണം വലിയ താഴ്ചയിലായി. പലിശ കൂടും എന്നതാണു സ്വര്‍ണത്തെ വീഴ്ത്തിയത്. 1822 ഡോളറില്‍ നിന്ന് 1784 ഡോളറിലേക്കായിരുന്നു വീഴ്ച ഇന്നു രാവിലെ 1793 - 1795 ഡോളറിലാണു വ്യാപാരം.