ഇന്നലെ കയറ്റത്തിലായ സ്വര്‍ണവില ഇന്ന് ഇടിഞ്ഞു

വര്‍ഷാവസാനത്തില്‍ ചാഞ്ചാടി സ്വര്‍ണവില. ഇന്നലെ കുത്തനെ കയറിയതിന്റെ പകുതിയോളം വില ഇന്ന് കുറഞ്ഞു. ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 40040 രൂപയായി. ഇന്നലെ പവന് 160 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40,120 ആയിരുന്നു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപയാണ് ഉയര്‍ന്നത്.

ഇന്ന് ഗ്രാമിന് 10 രൂപ വീതം കുറഞ്ഞ്, 5005 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നലത്തെ വിപണി വില 5015 രൂപയായിരുന്നു.
കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നലെ ഉയര്‍ന്നത്. ഇന്ന് വീണ്ടും നേരിയ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. അതേസമയം വെള്ളിയുടെ വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് 74 രൂപയും ഹാള്‍മാര്‍ക്ക് വെള്ളിവില 90 രൂപയുമാണ്.
ആഗോളവിപണിയിലും സ്വര്‍ണം താഴ്ന്നു. ചൊവ്വാഴ്ച 1830 ഡോളറിനു മുകളില്‍ എത്തിയിട്ട് കുത്തനേ വീണ സ്വര്‍ണം ഇന്നലെ 1813 ഡോളര്‍ വരെ കയറിയിട്ട് 1796 ലേക്കു താഴ്ന്നു.
ഇന്ന് 1804-1806 ഡോളറിലാണു വ്യാപാരം. രൂപ ഇന്നലെ ചാഞ്ചാടിയ ശേഷം നേരിയ വ്യത്യാസത്തില്‍ ക്ലോസ് ചെയ്തു. 82.86 രൂപയിലാണു ഡോളര്‍ വ്യാപാരം അവസാനിപിച്ചത്.

Related Articles
Next Story
Videos
Share it