സ്വര്‍ണം സര്‍വകാല റെക്കോര്‍ഡില്‍ തുടരുന്നു; ഇനിയും ഉയര്‍ന്നേക്കാം

കേരളത്തില്‍ സ്വര്‍ണവില ഇന്നലെ പുതിയ റെക്കാര്‍ഡ് കുറിച്ചു. ഇന്നലത്തെ വിലയിലാണ് ഇപ്പോഴും വ്യാപാരം തുടരുന്നത്. ഒരുപവന്റെ വില സര്‍വകാല റെക്കോര്‍ഡായ പവന്‍വില 42,160 രൂപയിലാണ് എത്തിയത്. 2020 ഓഗസ്റ്റ് എഴിലെ 42,000 രൂപയെയാണു മറികടന്നത്. കോവിഡ് ലോക്ക് ഡൗണ്‍ മൂലം ലഭ്യത കുറഞ്ഞ സാഹചര്യത്തില്‍ ആയിരുന്നു അത്. അന്ന് സ്വര്‍ണം ഔണ്‍സിന് 2077 ഡോളര്‍ ആയിരുന്നു. ഡോളര്‍ നിരക്ക് 74 രൂപയും. ഇപ്പോള്‍ സ്വര്‍ണവില 140 ഡോളര്‍ കുറവായപ്പോള്‍ ഡോളര്‍ നിരക്ക് 81.6 രൂപയ്ക്കു മുകളിലായി. അന്താരാഷ്ട്ര വില കുറഞ്ഞു നില്‍ക്കുമ്പോഴും കേരളത്തില്‍ റിക്കാര്‍ഡ് വില വന്നത് ഈ കാരണത്താലാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നലെ 35 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ ഇതുവരെയുള്ള (10.30am) വിപണി വില 5270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 30 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4360 രൂപയാണ്.

ഇനിയും ഉയരാം

ആഗോള വിപണിയില്‍ ഇന്നലെ 1944 ഡോളര്‍ വരെ കയറിയ വില ഇന്നു രാവിലെ 1938 - 1940 ഡോളറിലാണ്. ഇന്നലെ യുഎസ് മനുഫാക്ചറിംഗ് പിഎംഐ (U.S. Manufacturing Purchasing Managers Index (PMI))യുടെ റിസല്‍ട്ട് വന്നപ്പോള്‍ വില 1917 ഡോളറിലേക്കു കൂപ്പുകുത്തിയെങ്കിലും പിന്നീടു തിരിച്ചു കയറുകയായിരുന്നു. വില ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിപണി കരുതുന്നത്. 1950 ഡോളറിന്റെ തടസം മറികടന്നാല്‍ മാസങ്ങള്‍ക്കകം 2300 ഡോളര്‍ വരെ എത്തുമെന്നാണു സ്വര്‍ണ ബുള്ളുകളുടെ നിഗമനം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it