വീണ്ടും കയറ്റം; കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 38000 കടന്നു

ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില (Gold Rate Today) ഇന്നു വര്‍ധിച്ചു. കുത്തനെ കയറിയ സ്വര്‍ണം 360 രൂപ വര്‍ധിച്ച് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 38240 രൂപയായി. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 37880 രൂപയായിരുന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 45 രൂപ ഉയര്‍ന്നു. വിപണിയില്‍ ഇന്നത്തെ വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 45 രൂപ ഉയര്‍ന്നു. 50 രൂപയാണ് വ്യാഴാഴ്ച ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിവില 38240 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഇന്നലെ കുറഞ്ഞ വിലയാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇന്നലെ ഒരു രൂപ കുറഞ്ഞെങ്കിലും ഇന്ന് ഒരു രൂപ തന്നെ കൂടി. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 66 രൂപ ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയുമാണ്. ആഗോള വിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലും ഇന്ന് പ്രതിഫലിച്ചത്.
ആഗോളവിപണിയില്‍
ഡോളര്‍ താഴോട്ടു നീങ്ങിയതു സ്വര്‍ണത്തിനു വലിയ നേട്ടമായി. 1700 ഡോളറിനടുത്തായിരുന്ന സ്വര്‍ണം 1759 വരെ കയറി. ഇന്നു രാവിലെ 1704-1705 ഡോളറിലാണു വ്യാപാരം. എന്നാല്‍ ഡോളറിന്റെ വിനിമയ നിരക്ക് കുറയും എന്നതിനാല്‍ ആഗോള വിപണിയിലെ ഉയര്‍ച്ച അതേ തോതില്‍ ഇവിടെ ഉണ്ടാകണമെന്നില്ല. കുറേ ദിവസങ്ങള്‍ക്കു ശേഷം രൂപയ്ക്ക് ഇന്നലെ തിരിച്ചടി നേരിട്ടു. 81.44 രൂപയില്‍ നിന്നു ഡോളര്‍ 81.81 രൂപയിലേക്കു കയറി.


Related Articles
Next Story
Videos
Share it