നേരിയ ഉയര്‍ച്ചയ്ക്ക് ശേഷം മാറ്റമില്ലാതെ സ്വര്‍ണ വില

കേരളത്തില്‍ ഇന്നലെ കയറിയ സ്വര്‍ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. പവന് 45,920 രൂപയും ഗ്രാമിന് 5,740 രൂപയുമാണ് ഇന്ന്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,755 രൂപ.

വെള്ളി വിലയില്‍ രണ്ട് ദിവസമായി മാറ്റമില്ല; ഗ്രാമിന് 80 രൂപയിലാണ് വ്യാപാരം തുടരുന്നത്.

രാജ്യാന്തര വിപണി

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ 2,029 ഡോളര്‍ വരെ ഉയര്‍ന്ന് വ്യാപാരം നടത്തിയ സ്‌പോട്ട് സ്വര്‍ണം താഴ്ന്ന നിലയിലേക്കാണ് നീങ്ങുന്നത്. നിലവില്‍ 2,025 ഡോളറിനാണ് സ്‌പോട്ട് സ്വര്‍ണത്തിന്റെ വ്യാപാരം തുടരുന്നത്.

സ്വർണ ബോണ്ടുകൾ

കേന്ദ്ര സർക്കാരിന് വേണ്ടി ആർ.ബി.ഐ പുറത്തിറക്കുന്ന സോവറീൻ സ്വർണ ബോണ്ടുകൾ (SGB) സ്വർണത്തിൽ നിക്ഷേപിക്കാവുന്ന സുരക്ഷിതവും എളുപ്പവുമായ മാർഗമാണ്. 2023-24 സാമ്പത്തിക വർഷത്തെ സ്വർണ ബോണ്ടുകളുടെ മൂന്നാമത്തെ സീരീസ് ഇപ്പോൾ ഓപ്പൺ ആണ്. വിശദമായി അറിയാം

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it