സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇതോടെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണം. കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെയും ഇന്നും കുറഞ്ഞതോടെ കഴിഞ്ഞ ആറ് ദിവസമായി 400 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.

വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 41,360 രൂപയാണ്. ഒരു ഗ്രാമിന് 5170 രൂപയും. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4280 രൂപയാണ്.

ഇന്ന് വെള്ളിയുടെ വിലയിലും നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രണ്ട് രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ വില 71 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.


കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില

ഫെബ്രുവരി 13 - 42,000 രൂപ

ഫെബ്രുവരി 14 - 41,920 രൂപ

ഫെബ്രുവരി 15 - 41,920 രൂപ

ഫെബ്രുവരി 16 - 41,600 രൂപ

ഫെബ്രുവരി 17 - 41,440 രൂപ

ഫെബ്രുവരി 18 - 41,760 രൂപ

ഫെബ്രുവരി 19 - 41,760 രൂപ

ഫെബ്രുവരി 20 - 41,680 രൂപ

ഫെബ്രുവരി 21 - 41,600 രൂപ

ഫെബ്രുവരി 22 - 41,600 രൂപ

ഫെബ്രുവരി 23 - 41,440 രൂപ

ഫെബ്രുവരി 24- 41,360 രൂപ

Related Articles
Next Story
Videos
Share it