ശനിയാഴ്ച കയറിയിട്ട് ഇന്ന് താഴേക്കിറങ്ങി സ്വര്‍ണവില
സംസ്ഥാനത്ത് ശനിയാഴ്ച കയറിയ സ്വര്‍ണവില ഇന്നിടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപ കുറഞ്ഞ് 39840 രൂപയായി. ഡിസംബറില്‍ ഇതിനോടകം തന്നെ വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായ സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില (Today's Gold Rate) കുത്തനെ കൂടുകയാണുണ്ടായത്. മാസങ്ങള്‍ക്ക് ശേഷം 40000 ത്തിനോട് അടുക്കുകയാണ് സ്വര്‍ണവില.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 4980 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 10 രൂപ കുറഞ്ഞു. വിപണിയിലെ വില 4115 രൂപയാണ്.സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ശനിയാഴ്ച വെള്ളിയുടെ വില ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്.ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില90 രൂപയാണ്.
ആഗോള വിപണിയില്‍ സ്വര്‍ണം വീണ്ടും 1800 ഡോളറിനു മുകളില്‍ കയറിയിട്ടു താഴ്ന്നാണു ക്ലോസ് ചെയ്തത്. 1807.4 ഡോളര്‍ വരെ കയറിയ സ്വര്‍ണം 1797-99ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 1791- 1793 ഡോളറിലാണു സ്വര്‍ണം. ഈയാഴ്ച യുഎസ് ഫെഡ് കഴുകന്‍ നയം തുടര്‍ന്ന് പലിശ ഇനിയും ഗണ്യമായി കൂട്ടുമെന്നു പ്രഖ്യാപിച്ചാല്‍ സ്വര്‍ണം ഇടിയുമെന്നാണു വിലയിരുത്തല്‍.