സ്വര്‍ണവില ഇന്നലെ കുറഞ്ഞതിന്റെ ഇരട്ടി ഇന്ന് കൂടി
കേരളത്തില്‍ ഇന്നലെ കുറഞ്ഞ സ്വര്‍ണവില ഇന്ന് ഇരട്ടിയോളം കൂടി. ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയുടെ ഇരട്ടിയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെ 240 രൂപ കുറഞ്ഞിരുന്നു. ഇന്നാകട്ടെ, ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 480 രൂപ കൂടി. ഇതോടെ വിപണി വില 44,000 ത്തിന് മുകളില്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 44,240 രൂപയാണ്.
ഓരുഗ്രാം സ്വര്‍ണവില
ഈ മാസത്തെ ആദ്യ ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 60 രൂപ ഉയര്‍ന്നു. ഇന്നലെ 30 രൂപ കുറഞ്ഞിരുന്നു. ഇന്നത്തെ വിപണി വില 5530 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 50 രൂപ ഉയര്‍ന്നു. ഇന്നലെ 25 രൂപ കുറഞ്ഞിരുന്നു. വിപണി വില 4595 രൂപയാണ്.
വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ വെള്ളിയുടെ വില വര്‍ധിക്കുന്നുണ്ട്. ഇന്നലെ ഒരു രൂപയുടെ ഇടിവുണ്ടായെങ്കിലും ഇന്ന് വീണ്ടും ഒരു രൂപ ഉയര്‍ന്നു.
ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 78 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയായി തുടരുന്നു.