ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ വേണം ₹50,000
ഇതുവരെയുള്ള എല്ലാ റെക്കോഡുകളും ഭേദിച്ച് സ്വര്‍ണവില. കേരളത്തില്‍ രണ്ട് ദിവസം കൊണ്ട് ഒരു പവന് ഉയര്‍ന്നത് 1040 രൂപയാണ്. ഇന്നലെ 640 രൂപയും ഇന്ന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 45,600 രൂപയായി. ഇത് സ്വര്‍ണത്തിന്റെ ലോഹവിലയാണ് (ആഭരണമാക്കുന്നതിന് മുമ്പ്). എന്നാല്‍ ഈ വില ആഭരണമായി മാറുമ്പോള്‍ 50,000 രൂപയോളം മുടക്കേണ്ടി വരുമെന്നതാണ് സത്യം.
ഒരു പവന്റെ സ്വര്‍ണവില 45,600 രൂപയാമെങ്കിലും ജി.എസ്.ടി മൂന്നു ശതമാനവും പണിക്കൂലി ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനവും കണക്കാക്കിയാലും വലിയൊരു തുകയാകും. ഇതിനൊപ്പം എച്ച്.യു.ഐ.ഡി ഫീസ് 45 രൂപ കൂടി ചേരുമ്പോള്‍ 50,000 രൂപയാകും. ഇനി അഥവാ പണിക്കൂലി ഏറെയെങ്കില്‍ അതിനും മേലെയാകും ആഭരണം വാങ്ങാനുള്ള ചെലവ്.
അന്താരാഷ്ട്രവില കുതിപ്പില്‍
സര്‍വ്വകാല റെക്കോഡിലാണ് അന്താരാഷ്ട്ര വിലയും നില്‍ക്കുന്നത്. ട്രോയ് ഔൺസിന് 2077 ഡോളറില്‍ ആണ് സ്വര്‍ണം ഇന്ന് നില്‍ക്കുന്നത്. കേരളത്തിലും ഇതിന്റെ പ്രതിഫലനങ്ങളാണുള്ളത്. ആഗോളതലത്തില്‍ ബാങ്കുകളുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിപണി ചാഞ്ചാട്ടങ്ങള്‍ സ്വര്‍ണവിലയെയും ബാധിക്കുകയാണ്.
കേരളത്തിൽ 2023 ഏപ്രില്‍ 14 നായിരുന്നു ഇതിനു മുന്‍പ് സ്വര്‍ണം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നത്. 45,320 ആയിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നത്തെ വിലയാണ് സംസ്ത്ഥാനത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വില.
വിപണിയില്‍ വില 5,650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 70 രൂപ ഉയര്‍ന്നു. വിപണി വില 4,695 രൂപയായി.
വെള്ളിവില
തുടര്‍ച്ചയായ രണ്ടാം ദിനവും വെള്ളിയുടെ വില ഉയര്‍ന്നു. ഒരു രൂപ വര്‍ധിച്ച് 83 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ലാതെ ഗ്രാമിന് 103 രൂപയായി തുടരുന്നു.