ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നുയര്‍ന്ന് സ്വര്‍ണം

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്ന് നേരിയ തോതില്‍ ഉയര്‍ന്ന് സ്വര്‍ണ വില. 22 കാരറ്റ് സ്വര്‍ണം, പവന് 80 രൂപ ഉയര്‍ന്ന് 44,440 രൂപയായി. ഗ്രാമിന് 10 രൂപ ഉയര്‍ന്ന് 5,555 രൂപയുമായി. 18 കാരറ്റ് സ്വർണം ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്നു, ഗ്രാമിന് 4,605 രൂപ. ഇന്നലെ അഞ്ച് രൂപ കുറഞ്ഞിരുന്നു.

രാജ്യാന്തര വിലയിലെ ചാഞ്ചാട്ടമാണ് കേരളത്തിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ ഇന്നലെ 1934 ഡോളറില്‍ വ്യാപാരം തുടര്‍ന്ന ഔണ്‍സ് സ്വര്‍ണം 1946 ലേക്ക് ഉയര്‍ന്ന് ക്ലോസ് ചെയ്തു. ഇന്ന് ഒന്നര ഡോളര്‍ താഴ്ചയില്‍ 1944.6 ഡോളറിലാണ് വ്യാപാരം തുടരുന്നത്.

വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. സാധാരണ വെള്ളിക്ക് 76 രൂപയും ഹോള്‍മാര്‍ക്ക്ഡ് വെള്ളിക്ക് 103 രൂപയുമാണ് വില.

Related Articles
Next Story
Videos
Share it