ബാങ്കഷുറന്‍സ് വഴി മികച്ച വളര്‍ച്ച, ചെറുപട്ടങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിച്ചു, ഓഹരിയില്‍ മുന്നേറ്റ സാധ്യത

അതിവേഗം വികസിക്കുന്ന സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ് എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് (HDFC Life Insurance Company Ltd). പുതിയ ബിസിനസ് നേടുന്നതിലും ചെറിയ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വികസിക്കാന്‍ സാധിച്ചതും കമ്പനിക്ക് നേട്ടമായി.

1. ബാങ്കഷുറന്‍സ് (ബാന്‍കാസ്റ്റ്രന്‍സ്) ചാനല്‍ വഴി കൂടുതല്‍ ബിസിനസ് നേടാന്‍ കമ്പനിക്ക് സാധിച്ചു. എച്ച്.ഡി.എഫ്.സി ബാങ്ക് - എച്ച്.ഡി.എഫ്.സി ലയനം ബാങ്കഷുറന്‍സ് ശക്തമാക്കാന്‍ സാധിച്ചു. 2023-24ല്‍ ഈ ചാനല്‍ വഴി ലഭിച്ച ആന്വല്‍ പ്രീമിയം ഇക്വവലന്റ് (APE) തുകയില്‍ 17 ശതമാനം വളര്‍ച്ച നേടാന്‍ സാധിച്ചു. ഇത് 7,480 കോടി രൂപയാണ്. എന്നാല്‍ ആന്വല്‍ പ്രീമിയം ഇക്വവലന്റ് ആദ്യ വര്‍ഷ വാര്‍ഷിക പ്രീമിയമായി ലഭിച്ച തുകയും, 10 ശതമാനം വെയ്റ്റഡ് സിംഗിള്‍ പ്രീമിയം, പ്രീമിയം ടോപ് അപ്പുകളും ഉള്‍പ്പെട്ടതാണ്.

2. 2023-24ല്‍ മൊത്തം ലഭിച്ച പ്രീമിയത്തില്‍ 10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ഇത് 63,076 കോടി രൂപയാണ്. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 29,2220 കോടി രൂപ. 22 ശതമാനം വളര്‍ച്ച കൈവരിച്ചു. പ്രീമിയം പുതുക്കലില്‍ (വ്യക്തിഗതവും, ഗ്രൂപ് പ്രീമിയവും) നിന്ന് ലഭിച്ച തുകയില്‍ 18 ശതമാനം വളര്‍ച്ച നേടി.

ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

3. രണ്ടും, മൂന്നും നിര (Tier 2,3) നഗരങ്ങളില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ സാധിച്ചു. ഈ വിഭാഗത്തില്‍ 13-14 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. അടുത്ത ഒന്നര വര്‍ഷത്തില്‍ ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും കൂടുതല്‍ പോളിസികള്‍ വില്‍ക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഇവിടെ ഏജന്‍സി ശൃംഖലയും മെച്ചപ്പെടുത്തിയിട്ടുണ്ട്.

4.കമ്പനിയില്‍ സാങ്കേതിക പരിവര്‍ത്തനം സാധ്യമാക്കാന്‍ പ്രോജക്റ്റ് ഇന്‍സ്പയര്‍ എന്ന പരിപാടി ആരംഭിച്ചിട്ടുണ്ട്. ഏജന്‍സി ശൃംഖല കാര്യക്ഷമാക്കാനും, ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമാണ് ലക്ഷ്യമിടുന്നത്.

5. പുതിയ ബിസിനസ് മൂല്യത്തില്‍ നിന്നുള്ള മാര്‍ജിനില്‍ 5 ശതമാനം ഇടിവ് ഉണ്ടായി. യൂണിറ്റ് ലിങ്ക്ഡ് പോളിസികള്‍ വര്‍ധിച്ചതാണ് ഒരു കാരണം. 2024-25ല്‍ പുതിയ ബിസിനസ് മൂല്യത്തില്‍ നിന്നുള്ള മാര്‍ജിന്‍ 27.5ശതമാനം, തുടര്‍ന്നുള്ള വര്‍ഷം 28 ശതമാനം എന്നിങ്ങനെ നേടുമെന്ന് പ്രതീക്ഷിക്കുന്നു. 16 ശതമാനം ആന്വല്‍ പ്രീമിയം ഇക്വവലന്റ് വളര്‍ച്ച കൈവരിക്കുമെന്ന് കരുതാം.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -739 രൂപ

നിലവില്‍ വില - 601 രൂപ.

Stock Recommendation by ICICI Securities.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

Related Articles
Next Story
Videos
Share it