ഐപിഒയ്ക്ക് ഒരുങ്ങി ഗുജറാത്ത് പോളിസോള്‍ കെമിക്കല്‍സ്

രാജ്യത്തെ നിര്‍മാണ മേഖലയില്‍ പ്രമുഖരും കൃഷി, തുകല്‍ വ്യവസായ രംഗത്തെ മുന്‍നിര രാസവസ്തു ഉല്‍പാദകരുമായ ഗുജറാത്ത് പോളിസോള്‍ കെമിക്കല്‍സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് ഒരുങ്ങുന്നു. പ്രഥമ ഓഹരി വില്‍പ്പനയ്ക്കായി അനുമതി തേടി സെബിയ്ക്ക് അപേക്ഷ (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു.

ഐപിഒയിലൂടെ 414 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 87 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 327 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതായിരിക്കും ഐപിഒ.
ഐപിഒയിലൂടെ സമാഹരിക്കുന്ന തുക കമ്പനിയുടെ വായ്പകളുടെ തിരച്ചടവിനും മുന്‍കൂര്‍ അടവിനും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കുമായിരിക്കും ഉപയോഗിക്കുക. ഐഎന്‍ജിഎ വെഞ്ച്വേഴ്‌സാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍. ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it