ഇന്‍ഫ്രാസ്ട്രക്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഓഹരി വിപണിയിലിക്ക്

ഇന്‍ഫ്രാസ്ട്രക്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (InvIT) ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി. ഹൈവേ പ്രോജക്ടുകള്‍ക്കായി റീട്ടെയില്‍ നിക്ഷേപകരില്‍ നിന്ന പണം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതൊരു പരീക്ഷണാന്മക സമീപനം ആയിരിക്കുമെന്നും കേന്ദ മന്ത്രി വ്യക്തമാക്കി. അടുത്ത മാസം ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.

നേരത്തെ ഇതേ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സെബിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സമാനമായ ഇന്‍സ്ട്രമെന്റിലൂടെ 8000 കോടി രൂപയുടെ ധനസമാഹരണം ഇന്‍ഫ്രാസ്ട്രക്ചറല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് വഴി നാഷണല്‍ ഹൈവേ അതോറിറ്റി നടത്തിയിരുന്നു. അന്ന് 61,000 കോടി രൂപയുടേതായിരുന്നു ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരുടെ പങ്കാളിത്തം.

വിപണി ചാഞ്ചാട്ടങ്ങള്‍ മൂലം ധനസമാഹരണത്തിന്റെ രണ്ടാംഘട്ടം കേന്ദ്രം വൈകിപ്പിക്കുകയായിരുന്നു. 2024 ഓടെ ദേശീയപാത രണ്ട് ലക്ഷം കി.മീ ആയി ഉയര്‍ത്താനാണ് കേന്ദ്രത്തിന്റെ പദ്ധതി. 2014ല്‍ രാജ്യത്തെ ദേശീയ പാതകളുടെ ആകെ നീളം 91,287 കി.മീ ആയിരുന്നു. 2021ല്‍ അത് 140,937 കി.മീ ആയാണ് ഉയര്‍ന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം ദിവസം 40 കി.മീ വീതം ഹൈവേ നിര്‍മാണം ആണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it