ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഈ 3 ഓഹരികള്‍ ഇടിവില്‍; അവസരമെന്ന് വിദഗ്ധര്‍

റീറ്റെയ്ല്‍ നിക്ഷേപകര്‍ പലരും പിന്തുടരുന്ന ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നാണ് രാകേഷ് ജുന്‍ജുന്‍വാല അറിയപ്പെടുന്നത്. ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ നോക്കിയാണ് പല യുവ നിക്ഷേപകരും ഓഹരികള്‍ തെരഞ്ഞെടുക്കുന്നത്. പലപ്പോഴും പ്രതീക്ഷിച്ചതിലും ഇരട്ടി നേട്ടമാണ് ഈ കമ്പനികള്‍ നിക്ഷേപകര്‍ക്ക് നല്‍കുന്നതും. എന്നാല്‍ ഈ അടുത്ത കാലത്തായി ഇതില്‍ ചില മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ മൂന്നു ഡസനോളം ഓഹരികളില്‍ 17 എണ്ണം മാത്രമാണ് പറയത്തക്ക നേട്ടം നിക്ഷേപകര്‍ക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍. ഇതാ ഇക്കഴിഞ്ഞ കാലഘട്ടത്തില്‍ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാതെ ഇടിവ് തുടരുന്ന ഈ മൂന്ന് ഓഹരികള്‍ ഇപ്പോള്‍ ക്ഷീണത്തിലെങ്കിലും ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അവസരമാണ് നല്‍കുന്നതെന്ന് വിദഗ്ധര്‍. കാണാം.

ലുപിന്‍
ലുപിന്‍ ഓഹരി വിലയില്‍ ഏകദേശം 6.5 ശതമാനം ഇടിവിലാണ് ഇപ്പോള്‍ തുടരുന്നത്. ഈ ഫാര്‍മ സ്റ്റോക്ക് ഇന്ന് 1000.90 നിലവാരത്തില്‍ നിന്ന് 934.95 (എന്‍എസ്ഇ തിങ്കളാഴ്ച രാവിലെ) ആയി കുറഞ്ഞു. ഓഹരികള്‍ ഇക്കഴിഞ്ഞ ആറ് മാസത്തില്‍ എട്ട് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. എന്നിരുന്നാലും, ഈ രാകേഷ് ജുന്‍ജുന്‍വാല സ്റ്റോക്ക് നിക്ഷേപകര്‍ക്ക് അവസരമാണ് മുന്നോട്ട് വച്ചിട്ടുള്ളതെന്ന് ചില വിപണി വിദഗ്ധര്‍ പറയുന്നു.
എംസിഎക്‌സ്
മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ അല്ലെങ്കില്‍ എംസിഎക്‌സ് ഓഹരി വില 2021 ല്‍ ഏകദേശം 8.75 ശതമാനമാണ് ഇടിഞ്ഞത്. ഓഹരി ഒന്നിന് 1748.25 രൂപയില്‍ നിന്ന് 1596.15 രൂപയായിട്ടാണ് ഇന്ന് (എന്‍എസ്ഇയില്‍ 9:46 ന്) കുറഞ്ഞത്. 2021 ല്‍ ഏകദേശം 8.75 ശതമാനമാണ് എംസിഎക്‌സ് ഇടിഞ്ഞത്. കഴിഞ്ഞ 6 മാസത്തെ വ്യാപാരത്തില്‍, ഈ സ്റ്റോക്ക് എന്‍എസ്ഇയില്‍ 1777.70 രൂപ എന്ന ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. എന്നാല്‍ വീണ്ടും ഇടിയുകയായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ ഒരു മാസമായി സ്റ്റോക്ക് അപ്ട്രെന്‍ഡ് നീക്കങ്ങള്‍ നല്‍കുന്നു, ഈ കാലയളവില്‍ ഏകദേശം 7 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. നിക്ഷേപകര്‍ക്ക് ഇതൊരു അവസരമായി കണക്കാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.
വോക്ഹാട്ട് (Wockhardt )
വോക്ഹാട്ട് ആണ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഇത്തരത്തില്‍ പരിഗണിക്കാവുന്ന മറ്റൊരു ഓഹരി. ഓഹരി വില 544.05 ല്‍ നിന്ന് ഇന്ന് ഓരോന്നിനും 441.95 ആയി കുറഞ്ഞത് കാണാം(എന്‍എസ്ഇയില്‍ രാവിലെ 9:53 ന്). 2021 - ല്‍ ഏകദേശം 19 ശതമാനമാണ് ഇടിഞ്ഞത്. ദീര്‍്ഘകാല നിക്ഷേപകര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it