എന്‍എസ്ഇയില്‍ പുതുതായി എത്തിയ 8 ഓഹരികളില്‍ ഈ ജുന്‍ജുന്‍വാല സ്‌റ്റോക്കും

നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ എപ്പോഴും അതിന്റെ നേട്ടങ്ങളുടെ റെക്കോര്‍ഡും ആസ്തി വലുപ്പവും കൊണ്ട് മാത്രമല്ല, വ്യത്യസ്തത കൊണ്ടും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ മറ്റൊരു സ്റ്റോക്ക് കൂടെ ശ്രദ്ധ നേടുകയാണ് എഫ് ആന്‍ഡ് ഒ സെഗ്മെന്റില്‍ പുതുതായി ചേര്‍ക്കപ്പെട്ട എട്ട് സ്‌റ്റോക്കുകളിലാണ് ജുന്‍ജുന്‍വാല ഹോള്‍ഡിംഗുകളുള്ള കമ്പനിയും പേര് ചേര്‍ക്കപ്പെട്ടത്.

നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പേര് ചേര്‍ക്കപ്പെട്ട ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സ് സെഗ്മെന്റില്‍ അടുത്ത മാസം മുതല്‍ ട്രേഡിംഗ് ആരംഭിക്കുന്ന കമ്പനികളുടെ ലിസ്റ്റ് ആണ് പുറത്തുവന്നിരിക്കുന്നത്. ഡാല്‍മിയ സിമന്റ്‌സ്, ജെകെ സിമന്റ്‌സ് തുടങ്ങിയ സ്റ്റോക്കുകളുള്‍പ്പെടുന്ന ലിസ്റ്റില്‍ ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഡെല്‍റ്റ കോര്‍പ്പാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ആബട്ട് ഇന്ത്യ ലിമിറ്റഡ്, ക്രോംപ്റ്റണ്‍ ഗ്രീവ്‌സ് കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ഡാല്‍മിയ ഭാരത് ലിമിറ്റഡ്, ഡെല്‍റ്റ കോര്‍പ്പ് ലിമിര്‌റഡ്, ദി ഇന്ത്യ സിമെന്റ്‌സ് ലിമിറ്റഡ്, ജെകെ സിമെന്റ് ലിമിറ്റഡ്, ഓബ്‌റോയ് റിയല്‍റ്റി ലിമിറ്റഡ്, പെര്‍സിസ്റ്റ് സിസ്റ്റംസ് ലിമിറ്റഡ് എന്നിവയാണ് ഒക്‌റ്റോബര്‍ ഒന്നുമുതല്‍ എന്‍എസ്ഇയില്‍ futures and options (F&O) വിഭാഗത്തില്‍ നിന്ന് പുതുതായി ട്രേഡ് ചെയ്യുക.
ജൂണ്‍ 2021 അവസാനിച്ച പാദത്തില്‍ ഡെല്‍റ്റ കോര്‍പ്പറേഷനില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 4.31ശതമാനം ഓഹരിയും, ഭാര്യ രേഖാ ജുന്‍ജുന്‍വാലയ്ക്ക് 3.19% ഓഹരികളുമാണുള്ളത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it