80 രൂപയില്‍ താഴെയുള്ള ഈ ജുന്‍ജുന്‍വാല ഓഹരി കൈവരിച്ചത് 150% നേട്ടം

ഇന്ത്യയിലെ നിക്ഷേപകരെല്ലാം ഉറ്റു നോക്കുന്നതാണ് ജുന്‍ജുന്‍വാല ഓഹരികള്‍. ചുരുങ്ങിയ കാലം കൊണ്ട് മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍ പലരും പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ക്കാറുമുണ്ട്. 27 രൂപയില്‍ നിന്നും 75 രൂപ കടന്ന സ്റ്റോക്കാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. അനന്ദ് രാജ് ലിമിറ്റഡ് (Anant Raj Limited) ആണ് ഈ മള്‍ട്ടിബാഗ്ഗര്‍ നേട്ടം നല്‍കിയ ഓഹരി.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 150 ശതമാനത്തിലേറെ നേട്ടമാണ് ഈ ഓഹരി കൈവരിച്ചത്. കഴിഞ്ഞ മൂന്നു പാദങ്ങളിലും മികച്ച ഫലങ്ങള്‍ സ്വന്തമാക്കിയ കമ്പനി സ്റ്റോക്ക് ഇനിയും മെച്ചപ്പെട്ടേക്കാമെന്നാണ് ചില വിദഗ്ധരുടെ റിപ്പോര്‍ട്ട്.
കോവിഡ് കാലയളവിലും കമ്പനി മികച്ച പ്രകടനം കാഴ്ചവെച്ചത് ഓഹരിവിലയിലും പ്രതിഫലിച്ചിട്ടുണ്ട്. ഇത് രാകേഷ് ജുന്‍ജുന്‍വാലയെപ്പോലുള്ള വന്‍കിട നിക്ഷേപകരില്‍ നിന്ന് അനന്ത് രാജ് ഓഹരികളില്‍ താല്‍പ്പര്യം വര്‍ധിപ്പിച്ചതായും വിശകലന വിദഗ്ധര്‍ പറയുന്നു.
ഇക്കഴിഞ്ഞ ദിവസം 69 രൂപ വരെ ഉയര്‍ന്ന ഓഹരികള്‍ ഇന്ന് (ഡിസംബര്‍ 08 ന്) 76 രൂപയ്ക്കാണ് ട്രേഡിംഗ് നടത്തിയത്. ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രധാന റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് അനന്ദ് രാജ്.
(ഇതൊരു ഓഹരി നിര്‍ദേശമല്ല. വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് മാത്രമാണ്)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it