ഐപിഒയില്‍ നിന്ന് പിന്തിരിയില്ലെന്ന് ജോയ് ആലുക്കാസ്

നിലവിലെ സാമ്പത്തിക മാന്ദ്യം പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ജോയ്ആലുക്കാസ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്.

വിപണിയില്‍ മാന്ദ്യഭീഷണി നിലനില്‍ക്കുമ്പോഴും മുന്‍നിശ്ചയപ്രകാരം ലിസ്റ്റ് ചെയ്യാനുള്ള തീരുമാനത്തില്‍ തന്നെയാണ് ഗ്രൂപ്പെന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അടുത്ത വര്‍ഷത്തോടെ ലിസ്റ്റ് ചെയ്യാനായിരുന്നു പദ്ധതി. ദി സെക്യൂരിറ്റീസ് ആന്റ് എക്സചേഞ്ച് ബോര്‍ഡ ഓഫ് ഇന്ത്യ(സെബി)യില്‍ നിന്നുള്ള ക്ലിയറന്‍സിനായി കാത്തിരിക്കുകയാണ് ഗ്രൂപ്പ്.
നിലവിലെ മാന്ദ്യം സ്വര്‍ണ ബിസിനസിനെ ബാധിക്കില്ലെന്നും ലോകമെമ്പാടും സ്വര്‍ണത്തിലുള്ള വിശ്വാസം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
കടം നികത്താനും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഫണ്ട് കണ്ടെത്തുകയാണ് ഓഹരി വില്‍പ്പനയിലൂടെ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
രാജ്യത്ത് സ്വര്‍ണവില്‍പ്പന കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 8-10 ശതമാനം വാര്‍ഷിക വളര്‍ച്ച സ്വര്‍ണ ഉപഭോഗത്തില്‍ ഉണ്ടായിട്ടുണ്ട്.

(Source : Businessline and other reports )


Related Articles
Next Story
Videos
Share it