ഒന്നാം ഘട്ട ഉത്തേജക പാക്കേജ് തുണച്ചില്ല ; സെന്‍സെക്സ് 886 പോയ്ന്റ് ഇടിഞ്ഞു
![ഒന്നാം ഘട്ട ഉത്തേജക പാക്കേജ് തുണച്ചില്ല ; സെന്‍സെക്സ് 886 പോയ്ന്റ് ഇടിഞ്ഞു ഒന്നാം ഘട്ട ഉത്തേജക പാക്കേജ് തുണച്ചില്ല ; സെന്‍സെക്സ് 886 പോയ്ന്റ് ഇടിഞ്ഞു](https://dhanamonline.com/h-upload/old_images/843402-covid-19-1.webp)
ധനമന്ത്രി നിര്‍മലാ സീതാരാമന് ഇന്നലെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വിപണിയെ സന്തോഷിപ്പിച്ചില്ല. വ്യാഴാഴ്ച സെന്‍സെക്സ് 885.72 പോയ്ന്റ് നഷ്ടത്തില്‍ 31,122.89 ലും നിഫ്റ്റി 240.80 പോയ്ന്റ് താഴ്ന്ന് 9142.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്സിലെ 30 ഓഹരികളില്‍ ആറെണ്ണം മാത്രമായിരുന്നു ഗ്രീന്‍ സോണില്‍.
ഫാര്‍മ, എഫ്എംസിജി ഒഴികെയുള്ള സെക്ടറുകള്‍ നഷ്ടത്തിലായിരുന്നു. വില്‍പ്പന സമ്മര്‍ദ്ദവും ആഗോള വിപണികളിലെ പ്രശ്നങ്ങളുമാണ് വിപണിയെ ബാധിച്ചത്. കോവിഡിന് ശേഷം ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിനു സാധ്യതയുണ്ടെന്ന് ഫെഡ് റിസര്‍വ് മുന്നറിയിപ്പു നല്‍കിയത് ആഗോള വിപണികളെ ബാധിച്ചു.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള പാക്കേജുകളൊന്നും ഇന്നലത്തെ പ്രഖ്യാപനത്തിലുണ്ടായിരുന്നില്ലെന്നതാണ് ആഭ്യന്തര വിപണിയെ നിരാശപ്പെടുത്തിയത്.
കേരള കമ്പനികളില്‍ ഒമ്പതെണ്ണമൊഴികെയെല്ലാം ഗ്രീന്‍ സോണിലായിരുന്നു. എവിറ്റി ഓഹരികള്‍ ഇന്നും നേട്ടം തുടര്‍ന്നു. കമ്പനിയുടെ ഓഹരി വില 9.87 ശതമാനം വര്‍ധിച്ച് 37.30 രൂപയായി. വിക്ടറി പേപ്പര്‍ ഓഹരികള്‍ 5.12 ശതമാനം വര്‍ധിച്ച്് 75 രൂപയായി. എഫ്എസിടി, നിറ്റാ ജെലാറ്റിന്‍ ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിലധികം വര്‍ധിച്ചു. കൊച്ചിന് ഷിപ് യാര്‍ഡ് (2.25 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്സ്(2.04), കേരള ആയുര്‍വേദ(1.84 ശതമാനം), കെഎസ്ഇ(1.49 ശതമാനം), റബ്ഫില(2.45 ശതമാനം), വി-ഗാര്‍ഡ്(1.76 ശതമാനം), വണ്ടര്‍ലാ(0.89 ശതമാനം) എന്നീ ഓഹരികള്‍ ഗ്രീന്‍ സോണിലായിരുന്നു.
ധനകാര്യ ഓഹരികളുടെ പ്രകടനം
കേരള ബാങ്കുകളുടെ ഓഹരികളില്‍ ഫെഡറല്‍ ബാങ്ക് മാത്രമാണ് ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തിയത്. ബാങ്കിന്റെ ഓഹരി വില 5.21 ശതമാനം വര്‍ധിച്ച്് 45.40 രൂപയായി. സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവ യഥാക്രമം 2.63 ശതമാനം, 1.48 ശതമാനം, 0.90 ശതമാനം നഷ്ടം രേഖപ്പെടുത്തി. എന്‍ബിഎഫ്സികള്‍ എല്ലാം തന്നെ നേട്ടത്തിലായിരുന്നു. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 1.05 വര്‍ധിച്ച് 821.30 രൂപയിലും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 4.98 ശതമാനം വര്‍ധിച്ച് 290.70 രൂപയിലും മണപ്പുറം ഫിനാന്‍സ് 1.32 ശതമാനം വര്‍ധിച്ച് 123 രൂപയിലുമാണ് ക്ലോസ് ചെയ്തത്. ജിയോജിത് ഓഹരി വിലയില്‍ 2.48 ശതമാനം ഇടിവുണ്ടായപ്പോള്‍ ഇന്‍ഡിട്രേഡ് വില 1.16 ശതമാനം വര്‍ധിച്ച് 21.85 രൂപയായി.
പാറ്റ്സ്പിന്‍, വെര്‍ട്ടെക്സ് ഓഹരികള്‍ ഇന്നലത്തെ വില നിലനിര്‍ത്തിയപ്പോള്‍ കിറ്റെക്സ് ഓഹരി വില ഇന്ന് അഞ്് ശതമാനത്തിലധികം ഇടിഞ്ഞു. അപ്പോളോ ടയേഴ്സ്, ആസ്റ്റര്‍ ഡിഎം, കൊച്ചിന് ഷിപ്പ് യാര്‍ഡ്, ഹാരിസണ്‍സ് മലയാളം തുടങ്ങിയവയാണ് ഇന്ന് വിലയിടിഞ്ഞ മറ്റ് ഓഹരികള്‍.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline