കേരള കമ്പനി ഓഹരി വില: അഞ്ച് കമ്പനികളൊഴികെ ബാക്കിയെല്ലാം നഷടത്തില്‍

ഇന്ത്യന്‍ ഓഹരി വിപണി ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തില്‍. സെന്‍സെക്‌സ് 1,011.29 പോയ്ന്റ് താഴ്ന്ന് 30636.71 ലും നിഫ്റ്റി 280.40 പോയ്ന്റ് നഷ്ടത്തോടെ 8981.45 ലുമാണ് ക്ലോസ് ചെയ്തത്.

ഫാര്‍മ ഒഴികെയുള്ള സെക്ടറുകളെല്ലാം ഇന്ന് നഷ്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ് കാപ്, സൂചികകള്‍ യഥാക്രമം 2.5 ശതമാനവും 3 ശതമാനവും നഷ്ടം രേഖപ്പെടുത്തി.
കേരള കമ്പനികളെയെടുക്കുകയാണെങ്കില്‍ ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ്, മുത്തൂറ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റബ്ഫില, വെര്‍ട്ടെക്‌സ് ഒഴികെയുള്ള എല്ലാ ഓഹരികളും നഷ്ടം രേഖപ്പെടുത്തി.

കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ ഓഹരി വില 5.45 രൂപ ഇടിഞ്ഞ് 257.10 രൂപയിലെത്തി. അപ്പോളോ ടയേഴ്‌സ് 5.45 രൂപയും കെഎസ്ഇ ഓഹരി വില 9.4 രൂപയുംവിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ഓഹരി വില 6.85 രൂപയും കുറഞ്ഞു.
കേള ബാങ്ക് ഓഹരികള്‍ നോക്കിയാല്‍ സിഎസ് ബി ബാങ്ക് 0.45 രൂപയും ധനലക്ഷ്മി ബാങ്ക് 0.69 രൂപയും ഫെഡറല്‍ ബാങ്ക് 2.65 രൂപയും സൗത്ത് ഇന്ത്യന്‍ ബാങ്ക് 0.19 രൂപയുടേയും ഇടിവ് രേഖപ്പെടുത്തി. എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് കാപിറ്റൽ സര്‍വീസസ് മാത്രമാണ് ഉയര്‍ച്ച നേടിയത്. കമ്പനിയുടെ ഓഹരി വില 3.8 രൂപ ഉയര്‍ന്ന് 300 രൂപയിലെത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it