Begin typing your search above and press return to search.
കോവിഡ് ആശങ്കയില്‍ ഉലഞ്ഞ് വിപണി സൂചികകളില്‍ ഇടിവ്
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉലഞ്ഞ് ഓഹരി വിപണി. സെന്‍സെക്‌സ് 882.61 പോയ്ന്റ് ഇടിഞ്ഞ് 47949.42 പോയ്ന്റിലും നിഫ്റ്റി 258.40 പോയന്റ് ഇടിഞ്ഞ് 14359.50 പോയ്ന്റിലും വ്യാപാരം ക്ലോസ് ചെയ്തു. 723 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2091 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 157 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ഹീറോ മോട്ടോകോര്‍പ്, ബജാജ് ഫിനാന്‍സ് തുടങ്ങിയവ വിലിയിടിവ് നേരിട്ട ഓഹരികളില്‍ പെടുന്നു. ഡോ റെഡ്ഡീസ് ലബോറട്ടറീസ്, സിപ്ല, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
പിഎസ്‌യു ബാങ്ക് സൂചികയിലാണ് ഏറ്റവും വലിയ ഇടിവുണ്ടായത്. നാലു ശതമാനം. ഓട്ടോ, ഇന്‍ഫ്ര, മെറ്റല്‍, എനര്‍ജി സൂചികകള്‍ 1-2 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികള്‍ 1.5-2 ശതമാനം ഇടിവ് നേരിട്ടു.
കേരള കമ്പനികളുടെ പ്രകടനം
സൂചികകളിലെ ഇടിവ അതേയളവില്‍ കേരള ഓഹരികളെയും ബാധിച്ചപ്പോള്‍ ഓഹരി വിലയില്‍ കൂട്ടത്തകര്‍ച്ച. രണ്ട് കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. പാറ്റ്‌സ്പിന്‍ ഇന്ത്യ 4.33 ശതമാനവും കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് 1.08 ശതമാനവും നേട്ടമുണ്ടാക്കി. ബാക്കി 26 ഓഹരികളും വന്‍ ഇടിവ് നേരിട്ടു. ഇന്‍ഡിട്രേഡ് (6.13 ശതമാനം), ഫെഡറല്‍ ബാങ്ക് (5.83 ശതമാനം), സിഎസ്ബി ബാങ്ക് (5.35 ശതമാനം), എഫ്എസിടി (5.08 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.86 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.60 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (4.48 ശതമാനം), ഹാരിസണ്‍സ് മലയാളം (4.12 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാവാതെ പോയ കേരള ഓഹരികള്‍.
Next Story
Videos