ആഗോള വിപണിയുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയിലും ഉണര്‍വ്

തുടര്‍ച്ചയായ രണ്ടാം ആഴ്ചയിലും ഓഹരി സൂചിക നേട്ടത്തില്‍ അവസാനിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും ആറു ശതമാനം നേട്ടമാണ് ഈ ആഴ്ചകളില്‍ ഉണ്ടാക്കിയത്. തുടര്‍ച്ചയായ ആറു ദിവസത്തെ നേട്ടത്തിന് ശേഷം ഇന്നലെ വിപണി സൂചിക താഴ്‌ന്നെങ്കിലും ഇന്നു നേട്ടം വീണ്ടെടുക്കുന്ന കാഴ്ചയാണ് കണ്ടത്. ദേശീയ തലത്തില്‍ സ്വാധീനിക്കത്തക്ക ഘടകങ്ങളുടെ അഭാവത്തില്‍ ആഗോള വിപണിയെ പിന്‍പറ്റിയതാണ് വിപണിയെ ഇന്ന് നേട്ടത്തിലെത്തിച്ചത്. ധനകാര്യ സ്ഥാപനങ്ങളാണ് ഇന്ന് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഏകദേശം 2028 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 505 ഓഹരികളുടെ വിലിയിടിഞ്ഞു. 131 ഓഹരി വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.

സെന്‍സെക്‌സ് 306.54 പോയ്ന്റ് ഉയര്‍ന്ന് 34287.24 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 0.90 ശതമാനം ഉയര്‍ച്ച. നിഫ്റ്റി സൂചിക 113.05 പോയ്ന്റ് ഉയര്‍ന്ന് 10142.15 പോയ്ന്റില്‍ എത്തി. 1.13 ശതമാനം ഉയര്‍ച്ചയാണിത്. ബിഎസ്ഇ മിഡ്കാപ് സൂചിക 1.79 ശതമാനം ഉയര്‍ന്നു. 220.87 പോയ്ന്റ് ഉയര്‍ന്ന് 12,554.16 പോയ്ന്റില്‍ ഈയാഴ്ചത്തെ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ബാങ്ക് സൂചിക 644.05 പോയന്റ് (316 ശതമാനം) ഉയര്‍ന്ന് 21034.5 പോയ്ന്റിലെത്തി.

ടാറ്റ മോട്ടോര്‍സ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. അതേസമയം ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, സിപ്ല, ബജാജ് ഓട്ടോ, ഇന്‍ഫോസിസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.

ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നേട്ടമുണ്ടാക്കി. രണ്ടു കമ്പനികളുടെ ഓഹരി വിലമാത്രമാണ് ഇടിഞ്ഞത്. നേട്ടമുണ്ടാക്കിയ ഓഹരികളില്‍ കിറ്റെക്‌സാണ് മുന്നില്‍. 13.8 ശതമാനം നേട്ടം. ഓഹരി വിലയില്‍ 13.85 രൂപയാണ് ഇന്ന് വര്‍ധനയുണ്ടായത്. വില 114 രൂപയിലെത്തി. കേരള ആയുര്‍വേദയുടെ ഓഹരി വില 4.70 രൂപ ഉയര്‍ന്ന് (9.16 ശതമാനം) 56 രൂപയിലും വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ വില 10.95 രൂപ ഉയര്‍ന്ന് (8.22 രൂപ) 144.20 രൂപയിലും എത്തി. ഇന്‍ഡിട്രേഡ് 8.19 ശതാനം നേട്ടമുണ്ടാക്കി. 1.85 രൂപ വര്‍ധിച്ച് വില 24.45 രൂപയിലെത്തി. ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 4.20 രൂപ വര്‍ധിച്ച് (6.69 ശതമാനം)66.95 രൂപയിലും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ വില 1.25 രൂപ ഉയര്‍ന്ന് (5.95 ശതമാനം) 22.25 രൂപയിലും എത്തി.

നിറ്റ ജലാറ്റിന്‍ (4.87 ശതമാനം), ധനലക്ഷ്മി ബാങ്ക് (4.48 ശതമാനം), എവിറ്റി (4.07 ശതമാനം), എഫ്എസിടി (4.05 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.95 ശതമാനം), ഫെഡറല്‍ ബാങ്ക് (3.61 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.52 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (3.47 ശതമാനം), ആസ്റ്റര്‍ ഡി എം (2.12 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.10 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.04 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.94 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.81 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.50 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.07 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (1.02 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.90 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.83 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.48 ശതമാനം) എ്ന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

രണ്ടു കമ്പനികളുടെ ഓഹരി വിലയില്‍ ഇന്ന് നേരിയ ഇടിവുണ്ടായി. സിഎസ്ബി ബാങ്കിന്റേത് 30 പൈസ ഇടിഞ്ഞ് (0.22 ശതമാനം) 134.95 രൂപയും കെഎസ്ഇയുടേത് 3.80 രൂപ ഇടിഞ്ഞ് (0.27 ശതമാനം) 1399 രൂപയുമായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it