Begin typing your search above and press return to search.
തുടര്‍ച്ചയായി മൂന്നാംദിനവും ഉയര്‍ച്ചയോടെ വിപണി
രാജ്യാന്തര തലത്തിലെ അനുകൂല സംഭവവികാസങ്ങളും ഇന്ത്യന്‍ കമ്പനികളുടെ താരതമ്യേന മികച്ച സാമ്പത്തിക പാദഫലങ്ങളും കൂടി ചേര്‍ന്നതോടെ തുടര്‍ച്ചയായി മൂന്നാംദിവസവും ഇന്ത്യന്‍ ഓഹരി വിപണി സൂചിക ഉയര്‍ന്നു. ജര്‍മനിയുടെ മികച്ച സാമ്പത്തിക സൂചകങ്ങളുടെ പിന്‍ബലത്തില്‍ യൂറോപ്യന്‍ ഓഹരികള്‍ നല്ല പ്രകടനം കാഴ്ചവെച്ചു. കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് കൂടുതല്‍ രാജ്യങ്ങള്‍ അതിവേഗം പുറത്തുകടക്കുന്നുവെന്ന സൂചനകളും ആഗോള ഓഹരി വിപണികളുടെ മുന്നേറ്റത്തിന് സഹായിച്ചു.
സെന്‍സെക്‌സ് ഇന്ന് 257 പോയ്ന്റ് ഉയര്‍ന്ന് 49,206ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 98 പോയ്ന്റ് ഉയര്‍ന്ന് 14,823ലും ക്ലോസ് ചെയ്തു. മെറ്റല്‍ ഓഹരികള്‍ ഇന്ന് നല്ല മുന്നേറ്റം കാഴ്ചവെച്ചു. ടാറ്റാ സ്റ്റീല്‍ ഓഹരി വില എട്ട് ശതമാനം ഉയര്‍ന്ന് 1,185 രൂപയിലെത്തി. കഴിഞ്ഞ രണ്ട് വ്യാപാര ദിവസത്തിനിടെ ടാറ്റാ സ്റ്റീല്‍ ഓഹരി വില 11 ശതമാനത്തോളമാണ് വര്‍ധിച്ചിരിക്കുന്നത്.
കേരള കമ്പനികളുടെ പ്രകടനം
നിറ്റ ജലാറ്റിന്റെ ഓഹരി വില ഇന്ന് ഏഴ് ശതമാനത്തിലേറെ ഉയര്‍ന്ന് 201.60 രൂപയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ ഇന്ന് വന്‍ കുതിപ്പാണുണ്ടായത്. 16 ശതമാനത്തോളം ഉയര്‍ന്ന് 9.32 രൂപയിലെത്തി. കല്യാണ്‍ ജൂവല്ലേഴ്‌സിന്റെ ഓഹരി വില നാല് ശതമാനത്തോളം ഇന്ന് വര്‍ധിച്ചു. ധനലക്ഷ്മി ബാങ്ക് ഓഹരി വില നാല് ശതമാനത്തിലേറെ മുന്നേറിയപ്പോള്‍ ഫെഡറല്‍ ബാങ്ക്, സിഎസ്ബി ബാങ്ക് ഓഹരി വിലകള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. എവിറ്റി നാചുറല്‍ പ്രോഡക്റ്റ്‌സ് ഓഹരി വിലയില്‍ നാല് ശതമാനത്തിലേറെ വര്‍ധനയുണ്ടായി. ഈസ്ട്രഡ്ഡും അഞ്ചുശതമാനത്തിനടുത്ത് വില വര്‍ധന രേഖപ്പെടുത്തി.
Next Story
Videos