മൂന്നുദിവസത്തെ ഇടിവിന് വിരാമം; ഉണര്‍വേകിയത് പണനയം

ഈ വാരത്തിലെ അവസാന വ്യാപാരദിനത്തില്‍ പച്ചതൊട്ട് ഓഹരി വിപണികള്‍. റിസര്‍വ് ബാങ്ക് പണനയമാണ് നിക്ഷേപകര്‍ക്ക് ആശ്വാസമായത്. നിരക്കുകളില്‍ മാറ്റം വരുത്താതെയിരുന്നത് വിപണിക്ക് തുണയായി.

സെന്‍സെക്‌സ് 412 പോയ്ന്റ് ഉയര്‍ന്ന് 59,447 ലും നിഫ്റ്റി 145 പോയ്ന്റ് ഉയര്‍ന്ന് 17,784ലും ക്ലോസ് ചെയ്തു. വിശാല വിപണികളും ഇന്ന് 0.9 ശതമാനം ഉയര്‍ന്നു.

ഐടിസി ഓഹരി വില ഇന്ന് 4.7 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ഐറ്റിസിയുടെ ഓഹരി വിലയില്‍ 24 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്.
കേരള കമ്പനികളുടെ പ്രകടനം
ഇന്ന് പത്തോളം കേരള കമ്പനികളുടെ ഓഹരിവില താഴ്ന്നു. കെഎസ്ഇ ഓഹരി വില അഞ്ചു ശതമാനത്തോളവും എവിടി നാച്ചുറലിന്റെ ഓഹരി വില 4.93 ശതമാനവും കൂടി. ഫെഡറല്‍ ബാങ്ക് ഓഹരി വില ഒരു ശതമാനത്തിലേറെ കൂടി 100.20 രൂപയായി.

അപ്പോളോ ടയേഴ്സ് 202.90

ആസ്റ്റര്‍ ഡി എം 194.90

എവിറ്റി 123.45

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 118.50

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 329.00

സിഎസ്ബി ബാങ്ക് 223.50

ധനലക്ഷ്മി ബാങ്ക് 13.64

ഈസ്റ്റേണ്‍ ട്രെഡ്സ് 44.60

എഫ്എസിടി 136.85

ഫെഡറല്‍ ബാങ്ക് 100.20

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 69.10

ഹാരിസണ്‍സ് മലയാളം 170.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.50

കല്യാണ്‍ ജൂവലേഴ്സ് 66.15

കേരള ആയുര്‍വേദ 80.60

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 75.70

കിറ്റെക്സ് 251.65

കെഎസ്ഇ 2287.55

മണപ്പുറം ഫിനാന്‍സ് 122.70

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 282.15

മുത്തൂറ്റ് ഫിനാന്‍സ് 1371.00

നിറ്റ ജലാറ്റിന്‍ 309.00

പാറ്റ്സ്പിന്‍ ഇന്ത്യ 10.92

റബ്ഫില ഇന്റര്‍നാഷണല്‍ 94.55

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 170.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.65

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 3.09

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 223.00

വണ്ടര്‍ലാ ഹോളിഡേയ്സ് 245.10

Dhanam News Desk
Dhanam News Desk  
Next Story
Share it