തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ഓഹരി സൂചികകളില്‍ ഇടിവ്

തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടമുണ്ടാക്കാനാകാതെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 237.44 പോയ്ന്റ് ഇടിഞ്ഞ് 58338.93 പോയ്ന്റിലും നിഫ്റ്റി 54.60 പോയ്ന്റ് ഇടിഞ്ഞ് 17475.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1811 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായപ്പോള്‍ 1494 ഓഹരികളുടെ വിലയിടിഞ്ഞു. 136 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഡോ റെഡ്ഡീസ് ലാബ്‌സ് തുടങ്ങിയവ വിലയിടിഞ്ഞ് ഓഹരികളില്‍ പെടുന്നു. ഒഎന്‍ജിസി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐറ്റിസി, സണ്‍ഫാര്‍മ, യുപിഎല്‍ തുടഭങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പെടുന്നു.
റിയല്‍റ്റി, ഓട്ടോ, ബാങ്ക് തുടങ്ങിയവ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. എഫ്എംസിജി, കാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ് സൂചികകളില്‍ 0.5 ശതമാനം വീതം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.2 ശതമാനം ഇടിഞ്ഞപ്പോള്‍ സ്‌മോള്‍ കാപ് സൂചിക 0.27 ശതമാനം കയറി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികളില്‍ 15 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. വണ്ടര്‍ലാ ഹോളിഡേയ്‌സ് (5.44 ശതമാനം) , വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.63 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (1.93 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.88 ശതമാനം), ഹാരിസണ്‍സ് മലയാളം (1.51 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (1.47 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേ സമയം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, നിറ്റ ജലാറ്റിന്‍, കെഎസ്ഇ, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.






Related Articles
Next Story
Videos
Share it