Begin typing your search above and press return to search.
ഓട്ടോ, പവര്‍, മെറ്റല്‍ ഓഹരികള്‍ തിളങ്ങി ഓഹരി സൂചികകളില്‍ മുന്നേറ്റം
ഓഹരി സൂചികകളില്‍ ഇന്നും മുന്നേറ്റം. സെന്‍സെക്‌സ് 465.14 പോയ്ന്റ് ഉയര്‍ന്ന് 58853.07 പോയ്ന്റിലും നിഫ്റ്റി 127.60 പോയ്ന്റ് ഉയര്‍ന്ന് 17525.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപകര്‍ വിപണിയില്‍ സജീവമായതും എണ്ണ വിലയുടെ ഇടിവും ഇന്ത്യന്‍ ഓഹരി വിപണിക്ക് നേട്ടമായി.
1864 ഓഹികളുടെ വില ഉയര്‍ന്നപ്പോള്‍ 1535 ഓഹരികളുടെ വില ഇടിഞ്ഞു. 173 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
മഹീന്ദ്ര & മഹീന്ദ്ര, കോള്‍ ഇന്ത്യ, ബജാജ് ഫിന്‍സെര്‍വ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ബിപിസിഎല്‍, എസ്ബിഐ, അള്‍ട്രാ ടെക് സിമന്റ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, നെസ്ലെ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഓട്ടോ, കാപിറ്റല്‍ ഗുഡ്‌സ്, മെറ്റല്‍, പവര്‍ സെക്ടറല്‍ സൂചികകള്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (10 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (5.87 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.97 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.45 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (1.98 ശതമാനം), കേരള ആയുര്‍വേദ (1.82 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.10 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍, കല്യാണ്‍ ജൂവലേഴ്‌സ് എന്നിവയുടെ വിലയില്‍ മാറ്റമുണ്ടായില്ല. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, എഫ്എസിടി, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), മുത്തൂറ്റ് ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എവിറ്റി തുടങ്ങി 14 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.
Next Story
Videos