ഐറ്റി നിറം മങ്ങി, പി എസ് യു ബാങ്ക് നേട്ടമുണ്ടാക്കി : സൂചികകളില്‍ ഇടിവ്

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 310.71 പോയ്ന്റ് ഇടിഞ്ഞ് 58774.72 പോയ്ന്റിലും നിഫ്റ്റി 82.50 പോയ്ന്റ് ഇടിഞ്ഞ് 17522.50 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1865 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1462 ഓഹരികളുടെ വില ഇടിഞ്ഞു. 132 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, എന്‍ടിപിസി തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികളാണ്. ശ്രീ സിമന്റ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡിവിസ് ലബോറട്ടറീസ്, ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
റിയല്‍റ്റി, പി എസ് യു ബാങ്ക് സൂചികകള്‍ 1-2 ശതമാനം നേട്ടം രേഖപ്പെടുത്തി. അതേസമയം ഐറ്റി, ഓട്ടോ, ബാങ്ക്, ഓയ്ല്‍ & ഗ്യാസ്, ഫാര്‍മ, എഫ് എം സി ജി തുടങ്ങിയവ ഇന്ന് നിക്ഷേപകര്‍ കൈയൊഴിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 10.47 ശതമാനം നേട്ടവുമായി ഈസ്റ്റേണ്‍ ട്രെഡ്‌സ് നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ മുന്നില്‍ നില്‍ക്കുന്നു. റബ്ഫില ഇന്റര്‍നാഷണല്‍ (7.66 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.95 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (4.70 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (3.90 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.35 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (3.02 ശതമാനം) തുടങ്ങി 16 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. എന്നാല്‍ സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, അപ്പോളോ ടയേഴ്‌സ്, എവിറ്റി, നിറ്റ ജലാറ്റിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി 12 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 247.05

ആസ്റ്റര്‍ ഡി എം 215.85

എവിറ്റി 109.10

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 174.05

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 351.05

സിഎസ്ബി ബാങ്ക് 202.45

ധനലക്ഷ്മി ബാങ്ക് 12.04

ഈസ്റ്റേണ്‍ ട്രെഡ്‌സ് 36.40

എഫ്എസിടി 124.45

ഫെഡറല്‍ ബാങ്ക് 113.80

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.00

ഹാരിസണ്‍സ് മലയാളം 163.00

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 28.15

കല്യാണ്‍ ജൂവലേഴ്‌സ് 81.50

കേരള ആയുര്‍വേദ 75.45

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 94.10

കിറ്റെക്‌സ് 232.35

കെഎസ്ഇ 1989.65

മണപ്പുറം ഫിനാന്‍സ് 105.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 194.50

മുത്തൂറ്റ് ഫിനാന്‍സ് 1051.75

നിറ്റ ജലാറ്റിന്‍ 428.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.69

റബ്ഫില ഇന്റര്‍നാഷണല്‍ 85.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 135.10

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.25

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.30

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 234.30

വണ്ടര്‍ലാ ഹോളിഡേയ്‌സ് 336.75

Related Articles
Next Story
Videos
Share it