ലാഭമെടുക്കലില്‍ നേട്ടം ഒലിച്ചുപോയി, ഓഹരി സൂചികള്‍ ഇടിഞ്ഞു
ഓപ്ഷന്‍സ് സെറ്റില്‍മെന്റും വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ലാഭമെടുക്കലിന് നിക്ഷേപകര്‍ തിടുക്കം കൂട്ടിയതും ഇന്ന് ഇന്ത്യന്‍ ഓഹരി സൂചികകളെ ഇടിവിലേക്ക് നയിച്ചു.
വിശാല വിപണിയുടെ പ്രകടനവും സമ്മിശ്രമായിരുന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.26 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ കാപ് സൂചിക 0.18 ശതമാനം ഇടിഞ്ഞു.
ബാങ്കിംഗ്, റിയാല്‍റ്റി, മെറ്റല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു.
കേരള കമ്പനിയുടെ പ്രകടനം
ആസ്റ്റര്‍ ഡിഎം ഇന്നും ഏഴ് ശതമാനത്തിലേറെ ഉയര്‍ന്നു. ഈസ്‌ട്രെഡ്‌സാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റൊരു കേരള കമ്പനി. പത്തുശതമാനത്തോളം വില കൂടി. വി ഗാര്‍ഡ് ഓഹരി വിലയും ഇന്ന് മൂന്നര ശതമാനത്തോളം കൂടി.വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് വില 2.91 ശതമാനം ഇടിഞ്ഞു. ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്.
അപ്പോളോ ടയേഴ്‌സ് 220.35
ആസ്റ്റര്‍ ഡി എം 189.70
എവിറ്റി 75.20
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 133.20
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 362.25
സിഎസ്ബി ബാങ്ക് 314.00
ധനലക്ഷ്മി ബാങ്ക് 15.55
ഈസ്റ്റേണ്‍ ട്രെഡ്‌സ് 44.90
എഫ്എസിടി 125.20
ഫെഡറല്‍ ബാങ്ക് 83.30
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 78.30
ഹാരിസണ്‍സ് മലയാളം 187.90
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.95
കല്യാണ്‍ ജൂവലേഴ്‌സ് 62.90
കേരള ആയുര്‍വേദ 60.00
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.45
കിറ്റെക്‌സ് 156.00
കെഎസ്ഇ 2025.00
മണപ്പുറം ഫിനാന്‍സ് 165.50
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 396.40
മുത്തൂറ്റ് ഫിനാന്‍സ് 1474.00
നിറ്റ ജലാറ്റിന്‍ 248.75
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.28
റബ്ഫില ഇന്റര്‍നാഷണല്‍ 118.20
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.58
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.51
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 188.20
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 248.30
വണ്ടര്‍ലാ ഹോളിഡേയ്‌സ് 227.10