Begin typing your search above and press return to search.
മെറ്റല്‍, ഫാര്‍മ, പിഎസ്‌യു ബാങ്ക് ഓഹരികള്‍ തിളങ്ങി റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍
ആഗോള വിപണി കരുത്ത് കാട്ടിയതോടെ ഇന്ത്യന്‍ ഓഹരി സൂചികകളിലും മുന്നേറ്റം. റെക്കോര്‍ഡ് നേട്ടത്തിലാണ് ഇന്ന് സൂചികകള്‍ ക്ലോസ് ചെയ്തത്.
സെന്‍സെക്‌സ് 765.04 പോയ്ന്റ് ഉയര്‍ന്ന് 56889.76 പോയ്ന്റിലും നിഫ്റ്റി 225.80 പോയ്ന്റ് ഉയര്‍ന്ന് 16931 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 2067 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 998 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 149 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ഭാരതി എയര്‍ടെല്‍, ഡിവിസ് ലാബ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടെക് മഹീന്ദ്ര, ഐഷര്‍ മോട്ടോഴ്‌സ്, നെസ്ലെ, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഐറ്റി ഒഴികെയുള്ള എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി. മെറ്റല്‍, ഫാര്‍മ, പിഎസ്‌യു ബാങ്ക് സൂചികകളില്‍ രണ്ടു ശതമാനം ഉയര്‍ച്ചയുണ്ടായി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1.5 ശതമാനം വീതം ഉയര്‍ച്ച രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ 10.25 ശതമാനം നേട്ടമാണ് ഇന്ന് ഉണ്ടാക്കിയത്. വിക്ടറി പേപ്പര്‍ ആന്റ് ബോര്‍ഡ്‌സ് (5 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.69 ശതമാനം), എവിറ്റി (4.27 ശതമാനം), ഫെഡറല്‍ ബാങ്ക് (4.23 ശതമാനം), നിറ്റ ജലാറ്റിന്‍ (4.06 ശതമാനം), എഫ്എസിടി (2.44 ശതമാനം), കെഎസ്ഇ (2.34 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.16 ശതമാനം) തുടങ്ങി 22 കേരള കമ്പനികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കേരള ആയുര്‍വേദ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കിറ്റെക്‌സ് എന്നീ കേരള കമ്പനികളുടെ ഓഹരി വില താഴ്ന്നു. ഈസ്റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് എന്നിവയുടെ ഓഹരി വില മാറ്റമില്ലാതെ തുടരുന്നു.
Next Story
Videos