സൂചികകള്‍ പുതിയ ഉയരത്തില്‍ ഐറ്റി, പവര്‍, ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ തിളങ്ങി

ഐറ്റി, പവര്‍, ഹെല്‍ത്ത് കെയര്‍, മെറ്റല്‍ ഓഹരികളുടെ കരുത്തില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തി സൂചികകള്‍. സെന്‍സെക്‌സ് 662.63 പോയ്ന്റ് ഉയര്‍ന്ന് 57552.39 പോയ്ന്റിലും നിഫ്റ്റി 210.20 പോയ്ന്റ് ഉയര്‍ന്ന് 17132.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 1434 ഓഹരികള്‍ നേട്ടമുണ്ടാക്കി. 1537 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 105 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ശ്രീസിമന്റ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, നെസ്ലെ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബിപിസിഎല്‍ തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
സെക്ടറല്‍ സൂചികകളെല്ലാം ഇ്ന്ന് നേട്ടം രേഖപ്പെടുത്തി. ഐറ്റി, പവര്‍, ഹെല്‍ത്ത് കെയര്‍, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ ഒരു ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 0.5 ശതമാനം നേട്ടമുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ പത്തെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 6.59 ശതമാനം നേട്ടവുമായി കല്യാണ്‍ ജൂവലേഴ്‌സ് നേട്ടമുണ്ടാക്കിയ കേരള ഓഹരികളില്‍ മുന്നിലുണ്ട്. കെഎസ്ഇ (3.63 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (2.38 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.69 ശതമാനം), നിറ്റ ജലാറ്റിന്‍ (1.33 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.95 ശതമാനം) തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, എവിറ്റി, ഇന്‍ഡിട്രേഡ് (ജെആര്‍ജി), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കേരള ആയുര്‍വേ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 18 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

Related Articles

Next Story

Videos

Share it