കരകയറാതെ സൂചികകള്‍; ഇടിഞ്ഞത് രണ്ടു ശതമാനത്തിലേറെ

തുടര്‍ച്ചയായ അഞ്ചാം ദിനത്തിലും ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 1158.08 പോയ്ന്റ് ഇടിഞ്ഞ് 52,930.31 പോയ്ന്റിലും നിഫ്റ്റി 359.10 പോയ്ന്റ് ഇടിഞ്ഞ് 15808 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

വര്‍ധിച്ചു വരുന്ന ഇന്ധനവില, യുദ്ധം, രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ്, പണപ്പെരുപ്പം, ഉയര്‍ന്ന പലിശ നിരക്ക് തുടങ്ങിയ ആശങ്കകള്‍ക്കൊപ്പം ദുര്‍ബലമായ ആഗോള വിപണിയും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായി.
747 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2542 ഓഹരികളുടെ വിലിയിടിഞ്ഞു. 84 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അദാനി പോര്‍ട്ട്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് വിലിയിടിവുണ്ടായ പ്രമുഖ ഓഹരികള്‍. വിപ്രോ നേട്ടമുണ്ടാക്കി.
സെക്ടറല്‍ സൂചികകളെല്ലാം നഷ്ടം രേഖപ്പെടുത്തി. കാപിറ്റള്‍ ഗുഡ്‌സ്, ഓട്ടോ, ബാങ്ക്, മെറ്റല്‍, ഓയ്ല്‍ & ്ഗ്യാസ്, പവര്‍, എഫ്എംസിജി, ഫാര്‍മ, റിയല്‍റ്റി സൂചികകള്‍ 1 മുതല്‍ 4 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 2 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
ഭൂരിഭാഗം കേരള കമ്പനി ഓഹരികളുടെയും വില ഇന്ന് ഇടിഞ്ഞു. സ്‌കൂബി ഡേ ഗാര്‍മന്റ്‌സ് (9.47 ശതമാനം), ഇന്‍ഡിട്രേഡ് (2 ശതമാനം), കെഎസ്ഇ (1.05 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.51 ശതമാനം), കൊച്ചിന്‍ ഷിപ്പ യാര്‍ഡ് (0.28 ശതമാനം) എന്നീ അഞ്ച് കേരള കമ്പനികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്.
എവിറ്റി, പാറ്റ്‌സ്പിന്‍ ഇന്ത്യ, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഫെഡറല്‍ ബാങ്ക്, കിറ്റെക്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം, മണപ്പുറം ഫിനാന്‍സ് തുടങ്ങി 24 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
അപ്പോളോ ടയേഴ്‌സ് 195.50
ആസ്റ്റര്‍ ഡി എം 164.50
എവിറ്റി 90.60
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 99.10
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 306.80
സിഎസ്ബി ബാങ്ക് 194.15
ധനലക്ഷ്മി ബാങ്ക് 11.90
ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.50
എഫ്എസിടി 113.55
ഫെഡറല്‍ ബാങ്ക് 85.45
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 85.45
ഹാരിസണ്‍സ് മലയാളം 138.90
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.15
കല്യാണ്‍ ജൂവലേഴ്‌സ് 61.50
കേരള ആയുര്‍വേദ 67.75
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 66.35
കിറ്റെക്‌സ് 219.15
കെഎസ്ഇ 2075.00
മണപ്പുറം ഫിനാന്‍സ് 100.80
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 245.05
മുത്തൂറ്റ് ഫിനാന്‍സ് 1111.40
നിറ്റ ജലാറ്റിന്‍ 315.50
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.49
റബ്ഫില ഇന്റര്‍നാഷണല്‍ 80.40
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 148.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.63
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 204.70
വണ്ടര്‍ലാ ഹോളിഡേയ്‌സ് 211.50
Related Articles
Next Story
Videos
Share it