നേരിയ ഇടിവോടെ ഓഹരി സൂചികകള്‍

ഇന്ത്യന്‍ ഓഹരി സൂചികകളില്‍ നേരിയ ഇടിവ്. സെന്‍സെക്‌സ് 20.46 പോയ്ന്റ് ഇടിഞ്ഞ് 58,786.67 പോയ്ന്റിലും നിഫ്റ്റി 5.50 പോയ്ന്റ് ഇടിഞ്ഞ് 17511.30 പോയ്ന്റിലും ക്ലോസ് ചെയ്തു. ആഗോള വിപണി ദുര്‍ബലമായത ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. ഫിനാന്‍ഷ്യല്‍, ഐറ്റി ഓഹരികളാണ് ഇന്ന് നിറം മങ്ങിയത്.

2024 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1165 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 125 ഓഹരികളുടെ വിലമാറ്റമില്ലാതെ തുടരുന്നു.
ഏഷ്യന്‍ പെയന്റ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസ്ബിഐ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഡിവിസ് ലാബ്‌സ്, ടൈറ്റന്‍ കമ്പനി, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
റിയല്‍റ്റി, പിഎസ്‌യു ബാങ്ക് സൂചികകള്‍ 3 ശതമാനം നേട്ടമുണ്ടാക്കി. മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, പവര്‍ സൂചികകളും നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സൂചിക 0.35 ശതമാനവും സ്‌മോള്‍കാപ് സൂചിക 1 ശതമാനവും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 19 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. എവിറ്റി 8.33 ശതമാനം നേട്ടവുമായി നേട്ടത്തില്‍ മുന്നിലെത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.90 ശതമാനം), കേരള ആയുര്‍വേദ (3.77 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.25 ശതമാനം), നിറ്റ ജലാറ്റിന്‍ (2.49 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയത്. അതേസമയം സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കെഎസ്ഇ, ഈസ്റ്റേണ്‍ ട്രെഡ്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 10 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it