Begin typing your search above and press return to search.
സൂചികകളില്‍ ഇന്നും ഇടിവ്
ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇന്നും ഇടിവോടെ ഓഹരി വിപണി. സെന്‍സെക്‌സ് 143.20 പോയ്ന്റ് താഴ്ന്ന് 58644.82 പോയ്ന്റിലും നിഫ്റ്റി 43.90 പോയ്ന്റ് താഴ്ന്ന് 17516.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്.
പിഎസ്‌യു ബാങ്ക്, ഓട്ടോ, റിയല്‍റ്റി ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കലിന് വിധേയമായതോടെയാണ് സൂചികയില്‍ ഇടിവുണ്ടായത്.
1554 ഓഹരികളുടെ വില ഇന്ന് വര്‍ധിച്ചപ്പോള്‍ 1704 ഓഹരികളുടേത് കുറഞ്ഞു. 87 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഹീറോ മോട്ടോകോര്‍പ്, എസ്ബിഐ, എന്‍ടിപിസി, എച്ച്ഡിഎഫ്‌സി ലൈഫ്,് മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു. അതേസമയം ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയ്ന്റ്‌സ്, ഡിവിസ് ലാബ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
പിഎസ്‌യു ബാങ്ക്, റിയല്‍റ്റി സെക്ടറല്‍ സൂചികകളില്‍ 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തി. മെറ്റല്‍ സൂചിക 1 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.68 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.45 ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
11 കേരള കമ്പനി ഓഹരികളുടെ വില ഉയര്‍ന്നു. എവിറ്റി (13.33 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (5 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.37 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.09 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. ഇന്‍ഡിട്രേഡ് (ജെആര്‍ജി), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഫെഡറല്‍ ബാങ്ക്, കേരള ആയുര്‍വേദ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എസിടി തുടങ്ങി 17 കേരള കമ്പനി ഓഹരികളുടെ വിലയിടിഞ്ഞു. ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.
Next Story
Videos