വീണ്ടും 60,000 കടന്ന് സെന്‍സെക്‌സ്; ഒമിക്രോണ്‍ 'തുണയാകുന്നു'

ഒമിക്രോണ്‍ വന്നത് നന്നായി! ഓഹരി വിപണി ഇപ്പോള്‍ പറയുന്നത് ഇതാണെന്ന് തോന്നുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമ്പോഴും വിപണിക്ക് കൂസലില്ല. കാരണം വിപണിയുടെ കണ്ണ് ഇന്നത്തെ പ്രശ്‌നങ്ങളിലല്ല. നാളത്തെ സാധ്യതകളിലാണ്.

ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലാണെങ്കിലും മാരക സ്വഭാവം കുറവാണെന്ന വസ്തുതയാണ് നിക്ഷേപകര്‍ ഗൗനിക്കുന്നത്. മാത്രമല്ല നിയന്ത്രണങ്ങള്‍ വരുമ്പോള്‍ വളര്‍ച്ചയെ ബാധിക്കും. അതുകൊണ്ട് തന്നെ ഇനി സമ്പദ് വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കാവുന്ന നയങ്ങള്‍ കേന്ദ്ര ബാങ്കുകള്‍ ഉടനടി സ്വീകരിച്ചേക്കാനിടയില്ല.

വിപണിയിലേക്കുള്ള പണമൊഴുക്കിന് തടയുന്ന നീക്കങ്ങള്‍ കേന്ദ്ര ബാങ്കുകളില്‍ നിന്ന് അതിവേഗത്തിലുണ്ടായേക്കില്ല എന്ന നിഗമനം ഓഹരി വിപണിയില്‍ പുതിയ ആത്മവിശ്വാസം നിറയ്ക്കുന്നുണ്ട്.

ഇന്ന് വ്യാപാരത്തിനിടെ 60,333 പോയ്ന്റ് തൊട്ട സെന്‍സെക്‌സ് 60,223ലാണ് ക്ലോസ് ചെയ്തത്. 367 പോയ്ന്റ് അഥവാ 0.61 ശതമാനം വര്‍ധന. നിഫ്റ്റി 120 പോയ്ന്റ് അഥവാ 0.67 ശതമാനം ഉയര്‍ന്ന് 17,925 ല്‍ ക്ലോസ് ചെയ്തു.

ഇന്ന് വിപണിയില്‍ റാലിക്ക് ചുക്കാന്‍ പിടിച്ചത് ധനകാര്യ, ബാങ്കിംഗ് ഓഹരികളായിരുന്നു.

തുടര്‍ച്ചയായും രണ്ടാം ദിവസവും വിശാല വിപണിയുടെ പ്രകടനം മുഖ്യസൂചികകള്‍ക്കൊപ്പമെത്തിയില്ല. ബിഎസ്ഇ മിഡ്കാപ് സൂചിക 0.4 ശതമാനമാണ് ഉയര്‍ന്നത്. സ്‌മോള്‍ കാപ് സൂചിക നേട്ടമുണ്ടാക്കിയുമില്ല.
കേരള കമ്പനികളുടെ പ്രകടനം
പതിനൊന്ന് കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് താഴ്ന്നു. ആസ്റ്റര്‍ ഡിഎം ഓഹരി വില ആറ് ശതമാനത്തിലേറെ ഉയര്‍ന്നു. കിറ്റെക്‌സ് ഓഹരി വിലയും ഇന്ന് 6.17 ശതമാനം കൂടി. സ്‌കൂബിഡേ ഓഹരി വില 2.12 ശതമാനം താഴ്ന്നു. കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വില 3.39 ശതമാനം കൂടി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it