Begin typing your search above and press return to search.
ഐറ്റി, പവര്‍, റിയല്‍റ്റി ഓഹരികള്‍ തുണച്ചു ഓഹരി സൂചികകള്‍ ഉയര്‍ന്നു
ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. ഐറ്റി, പവര്‍, റിയല്‍റ്റി ഓഹരികളുടെ കരുത്തിലാണ് ഇന്ന് വിപണി മുന്നേറിയത്. സെന്‍സെക്‌സ് 221.26 പോയ്ന്റ് ഉയര്‍ന്ന് 60616.89 പോയ്ന്റിലും നിഫ്റ്റി 52.50 പോയ്ന്റ് ഉയര്‍ന്ന് 18055.80 പോയ്ന്റിലുമാണ് ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. 1757 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1481 ഓഹരികളുടെ വിലയിടിഞ്ഞു. 55 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
എച്ച്‌സിഎല്‍ ടെക്‌നോളജീസ്, അദാനി പോര്‍ട്ട്‌സ്, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
മെറ്റല്‍ സൂചികയില്‍ രണ്ടു ശതമാനമാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഐറ്റി, പവര്‍, ഓയ്ല്‍ & ഗ്യാസ് എന്നിവയുടെ ഓഹരികള്‍ നിക്ഷേപകര്‍ വാങ്ങിക്കൂട്ടി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ വലിയ മാറ്റം പ്രകടമായില്ല.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു. 10.72 ശതമാനം നേട്ടവുമായി കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ ആണ് നേട്ടമുണ്ടാക്കിയ ഓഹരികളില്‍ മുന്നില്‍. ഹാരിസണ്‍സ് മലയാളം (7.88 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (6.23 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.99 ശതമാനം), കേരള ആയുര്‍വേദ (4.44 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (3.81 ശതമാനം), പാറ്റസ്്പിന്‍ ഇന്ത്യ (3.74 ശതമാനം) തുടങ്ങിയ കേരള കമ്പനികളുടെ ഓഹരി വില കൂടി. അതേസമയം കല്യാണ്‍ ജൂവലേഴ്‌സ്, മണപ്പുറം ഫിനാന്‍സ്, കിറ്റെക്‌സ്, കെഎസ്ഇ, എഫ്എസിടി, മുത്തൂറ്റ് ഫിനാന്‍സ്, എവിറ്റി തുടങ്ങി 15 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
Next Story
Videos