ഓഹരി സൂചികളില്‍ ഇന്നും ഇടിവ്

തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവോടെ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 656.04 പോയ്ന്റ് താഴ്ന്ന് 60098.82 പോയ്ന്റിലും നിഫ്റ്റി 174.60 പോയ്ന്റ് താഴ്ന്ന് 17938.40 പോയ്ന്റിലും ക്ലോസ് ചെയ്തു. 1432 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1766 ഓഹരികളുടെ വില കുറഞ്ഞു. 72 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഏഷ്യന്‍ പെയ്ന്റ്‌സ്, ശ്രീ സിമന്റ്‌സ്, ഇന്‍ഫോസിസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എച്ച് യു എല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, കോള്‍ ഇന്ത്യ, യുപിഎല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
സെക്ടറല്‍ സൂചികകളുടേത് ഇന്ന് സമ്മിശ്ര പ്രകടനമായിരുന്നു. ഓട്ടോ, മെറ്റല്‍, പവര്‍, ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. അതേസമയം ബാങ്ക്, എഫ്എംസിജി, ഐറ്റി, ഫാര്‍മ, റിയല്‍റ്റി ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.3 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 15 എണ്ണം ഇന്ന് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍ (3.03 ശതമാനം), എഫ്എസിടി (2.85 ശതമാനം), കിറ്റെക്‌സ് (1.76 ശതമാനം), ആസ്റ്റര്‍ ഡി എം (1.74 ശതമാനം), എവിറ്റി (1.38 ശതമാനം), നിറ്റ ജലാറ്റിന്‍ (1.25 ശതമാനം), ഈ്‌സ്റ്റേണ്‍ ട്രെഡ്‌സ് (1.14 ശതമാനം) തുടങ്ങിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, അപ്പോളോ ടയേഴ്‌സ് തുടങ്ങി 14 കേരള ഓഹരികളുടെ വിലയില്‍ ഇന്ന് ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 232.65

ആസ്റ്റര്‍ ഡി എം 192.90

എവിറ്റി 84.25

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 132.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 348.90

സിഎസ്ബി ബാങ്ക് 244.00

ധനലക്ഷ്മി ബാങ്ക് 14.92

ഈസ്റ്റേണ്‍ ട്രെഡ്‌സ് 48.95

എഫ്എസിടി 151.70

ഫെഡറല്‍ ബാങ്ക് 98.50

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 82.05

ഹാരിസണ്‍സ് മലയാളം 188.30

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.65

കല്യാണ്‍ ജൂവലേഴ്‌സ് 68.15

കേരള ആയുര്‍വേദ 76.05

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 49.00

കിറ്റെക്‌സ് 251.80

കെഎസ്ഇ 2137.05

മണപ്പുറം ഫിനാന്‍സ് 164.55

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 356.00

മുത്തൂറ്റ് ഫിനാന്‍സ് 1474.30

നിറ്റ ജലാറ്റിന്‍ 264.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.81

റബ്ഫില ഇന്റര്‍നാഷണല്‍ 122.55

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 165.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.08

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.40

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 221.30

വണ്ടര്‍ലാ ഹോളിഡേയ്‌സ് 211.80



Related Articles
Next Story
Videos
Share it