Begin typing your search above and press return to search.
മുന്നേറ്റം തുടര്‍ന്ന് വിപണി ബാങ്ക്, റിയല്‍റ്റി ഓഹരികള്‍ തിളങ്ങി
ഓഹരി സൂചികകളിലെ മുന്നേറ്റം തുടരുന്നു. തുടര്‍ച്ചയായ മൂ്ന്നാം ദിനത്തിലും സൂചികകള്‍ ഉയര്‍ന്നു. സെന്‍സെക്‌സ് 246.47 പോയ്ന്റ് ഉയര്‍ന്ന് 54,767.62 പോയ്ന്റിലും നിഫ്റ്റി 62 പോയ്ന്റ് ഉയര്‍ന്ന് 16340.50 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
1961 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1260 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ 143 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ആക്‌സിസ് ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, അള്‍ട്രാ ടെക് സിമന്റ്, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു. എന്നാല്‍ ഒഎന്‍ജിസി, നെസ്ലെ ഇന്ത്യ, എച്ച് ഡി എഫ് സി ലൈഫ്, എച്ച് സി എല്‍ ടെക്‌നോളജീസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളാണ്.
ഓയ്ല്‍ & ഗ്യാസ്, ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. റിയല്‍റ്റി, പി എസ് യു ബാങ്ക് രണ്ടു ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സ്‌മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം ഉയര്‍ന്നു.
കേരള കമ്പനിയുടെ പ്രകടനം
21 കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ (3.93 ശതമാനം), ഫെഡറല്‍ ബാങ്ക് (3.88 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.87 ശതമാനം), സിഎസ്ബി ബാങ്ക് (3.49 ശതമാനം), കേരള ആയുര്‍വേദ (2.92 ശതമാനം), ആസ്റ്റര്‍ ഡി എം (2.40 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.30 ശതമാനം), ഹാരിസണ്‍സ് മലയാളം (1.89 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം മുത്തൂറ്റ് ഫിനാന്‍സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), നിറ്റ ജലാറ്റിന്‍, കിറ്റെക്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, റബ്ഫില ഇന്റര്‍നാഷണല്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, എവിറ്റി എന്നീ എട്ട് കേരള കമ്പനി ഓഹരികളുടെ വില താഴ്ന്നു.
Next Story
Videos