വിപണിയില്‍ ഇടിവ് തുടരുന്നു; 1500 പോയ്ന്റ് താഴ്ന്ന് സെന്‍സെക്‌സ്

ആഗോള വിപണിയില്‍ നിന്നുള്ള ദുര്‍ബല സൂചനകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഓഹരി സൂചികകളിലും വന്‍ ഇടിവ്. സെന്‍സെക്‌സ് 1456.74 പോയ്ന്റ് ഇടിഞ്ഞ് 52846.70 പോയ്ന്റിലും നിഫ്റ്റി 427.40 പോയ്ന്റ് ഇടിഞ്ഞ് 15774.40 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

നേരത്തെ തന്നെ ദുര്‍ബലമായിരുന്ന വിപണിയിലേക്ക് യുഎസ് പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും കൂടുതലാണെന്ന റിപ്പോര്‍ട്ട് കൂടിയെത്തിയതോടെ വിപണി തിരുത്തലിലേക്ക് നീങ്ങി. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും ഇന്ത്യന്‍ സൂചികകളെ താഴ്ത്തി.
650 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2759 ഓഹരികളും വിലയിടിവ് നേരിട്ടു. 117 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിനാന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. നെസ്ലെ ഇന്ത്യ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 2.7 ശതമാനവും സ്‌മോള്‍കാപ് സൂചികയില്‍ 3 ശതമാനവും ഇടിവും ഉണ്ടായി.
എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, ഓട്ടോ, മെറ്റല്‍, ഐറ്റി, റിയല്‍റ്റി, പിഎസ് യു ബാങ്ക്, ഓയ്ല്‍& ഗ്യാസ് സൂചികകളില്‍ 2-3 ശതമാനം ഇടിവാണ് ഇന്നുണ്ടായത്.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ ഓഹരികള്‍ക്കെല്ലാം ഇന്ന് വിപണിയില്‍ തിരിച്ചടി. പാറ്റ്‌സ്പിന്‍ ഇന്ത്യ (7,93 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (7.56 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (6.97 ശതമാനം), കിറ്റെക്‌സ് (6.88 ശതമാനം), ഹാരിസണ്‍സ് മലയാളം (5.88 ശതമാനം), കേരള ആയുര്‍വേദ (5.68 ശതമാനം), എഫ്എസിടി (5.52 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (5.43 ശതമാനം), ആസ്റ്റര്‍ ഡിഎം (5.36 ശതമാനം) തുടങ്ങി 29 ഓഹരികളുടെയും വിലയില്‍ ഇടിവുണ്ടായി.

ആസ്റ്റര്‍ ഡി എം 189.70

എവിറ്റി 89.05

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 118.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 307.05

സിഎസ്ബി ബാങ്ക് 184.00

ധനലക്ഷ്മി ബാങ്ക് 11.90

ഈസ്റ്റേണ്‍ ട്രെഡ്‌സ് 32.00

എഫ്എസിടി 113.80

ഫെഡറല്‍ ബാങ്ക് 88.90

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 47.50

ഹാരിസണ്‍സ് മലയാളം 142.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 29.95

കല്യാണ്‍ ജൂവലേഴ്‌സ് 58.90

കേരള ആയുര്‍വേദ 71.40

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 74.85

കിറ്റെക്‌സ് 241.00

കെഎസ്ഇ 2043.85

മണപ്പുറം ഫിനാന്‍സ് 88.50

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 179.50

മുത്തൂറ്റ് ഫിനാന്‍സ് 1044.75

നിറ്റ ജലാറ്റിന്‍ 335.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 8.01

റബ്ഫില ഇന്റര്‍നാഷണല്‍ 81.50

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 141.40

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.72

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 3.18

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 217.55

വണ്ടര്‍ലാ ഹോളിഡേയ്‌സ് 227.45


Related Articles
Next Story
Videos
Share it