വിപണിയില്‍ വിജയാഹ്ലാദം, സെന്‍സെക്‌സ് 817 പോയ്ന്റ് ഉയര്‍ന്നു

സംസ്ഥാന തെരഞ്ഞെടുപ്പ് ഫലത്തിലെ വിജയാഹ്ലാദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയും. കഴിഞ്ഞ രണ്ടുദിവസങ്ങളുടെ തുടര്‍ച്ചയായി, ബെഞ്ച്മാര്‍ക്ക് സൂചികകള്‍ പച്ചയിലാണ് ഇന്നുടനീളം വ്യാപാരം നടത്തിയത്. 54,647 പോയ്ന്റില്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്‌സ് സൂചിക രാവിലെ മൂന്ന് ശതമാനത്തോളം കുതിച്ചുയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം മുന്നേറ്റത്തിന്റെ ശക്തി കുറഞ്ഞു. 817 പോയ്ന്റ്, അഥവാ 1.5 ശതമാനം നേട്ടത്തോടെയാണ് സെന്‍സെക്‌സ് സൂചിക ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 249 പോയ്ന്റ് (1.53 ശതമാനം) ഉയര്‍ന്ന് 16,594 ലാണ് ക്ലോസ് ചെയ്തത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ നാലിടത്തും കേന്ദ്രഭരണ പാര്‍ട്ടിയായ ബിജെപിക്ക് അനുകൂലമായതാണ് വിപണിയെ പോസിറ്റീവില്‍ നിലനിര്‍ത്തിയത്. എഫ്എംസിജി, പൊതുമേഖലാ ബാങ്കുകള്‍, റിയല്‍റ്റി മേഖലകള്‍ എന്നിവവയാണ് ഇന്ന് വിപണിയെ മുന്നോട്ടുനയിച്ചത്.

5 ശതമാനം ഉയര്‍ന്ന് എച്ച് യു എല്‍ മികച്ച നേട്ടമുണ്ടാക്കി. ടാറ്റ സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐഒസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ 3 മുതല്‍ 4 ശതമാനം വരെ ഉയര്‍ന്നു. കോള്‍ ഇന്ത്യ (4.4 ശതമാനം ഇടിവ്), ടെക് എം, ഒഎന്‍ജിസി, ഡോ റെഡ്ഡീസ് ലാബ്‌സ്, യുപിഎല്‍, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. വിശാല വിപണിയില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനം വീതം ഉയര്‍ന്നു. മൊത്തത്തില്‍, ആയിരത്തില്‍ താഴെ ഓഹരികള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 2,400-ലധികം ഓഹരികള്‍ മുന്നേറി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി മുന്നേറിയപ്പോള്‍ കേരള കമ്പനികളില്‍ ഭൂരിഭാഗവും നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ് (3.78 ശതമാനം), എവിറ്റി (4.62 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (4.70 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.52 ശതമാനം), കിറ്റെക്‌സ് (3.81 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (3.03 ശതമാനം) തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. ആസ്റ്റര്‍ ഡി എം, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സിഎസ്ബി ബാങ്ക്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ തുടങ്ങിയ പതിനൊന്ന് കമ്പനികളുടെ ഓഹരിവിലയില്‍ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 183.75
ആസ്റ്റര്‍ ഡി എം 168.65
എവിറ്റി 97.45
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 122.15
കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് 297.55
സിഎസ്ബി ബാങ്ക് 212.95
ധനലക്ഷ്മി ബാങ്ക് 12.89
ഈസ്റ്റേണ്‍ ട്രെഡ്‌സ് 42.45
എഫ്എസിടി 116.00
ഫെഡറല്‍ ബാങ്ക് 94.70
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 63.30
ഹാരിസണ്‍സ് മലയാളം 139.00
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.70
കല്യാണ്‍ ജൂവലേഴ്‌സ് 61.80
കേരള ആയുര്‍വേദ 71.05
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 79.25
കിറ്റെക്‌സ് 245.10
കെഎസ്ഇ 2110.00
മണപ്പുറം ഫിനാന്‍സ് 120.65
മുത്തൂറ്റ് ഫിനാന്‍സ് 1398.65
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 281.82
നിറ്റ ജലാറ്റിന്‍ 275.50
പാറ്റ്‌സ്പിന്‍ ഇന്ത്യ 10.24
റബ്ഫില ഇന്റര്‍നാഷണല്‍ 93.80
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 160.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.05
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.08
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 215.05
വണ്ടര്‍ലാ ഹോളിഡേയ്‌സ് 221.60


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it