ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇടിഞ്ഞ് ഓഹരി സൂചികകള്‍

ഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഇടിവോടെ ഓഹരി വിപണി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 304.48 പോയ്ന്റ് താഴ്ന്ന് 57684.82 പോയ്ന്റിലും നിഫ്റ്റി 69.80 പോയ്ന്റ് ഇടിഞ്ഞ് 17245.70 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 1424 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1891 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 118 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, സിപ്ല തുടങ്ങിയ ഓഹരികളുടെ വിലയിടിഞ്ഞു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്‌സ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ടാറ്റ സ്റ്റീല്‍, യുപിഎല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കി.
ഹെല്‍ത്ത്‌കെയര്‍, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, പവര്‍ സൂചികകള്‍ നേട്ടം രേഖപ്പെടുത്തി. ഓട്ടോ, ബാങ്ക്, കാപിറ്റല്‍ ഗൂഡ്‌സ്, എഫ്എംസിജി ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ സൂചികകളില്‍ വലിയ മാറ്റം ഉണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
11 കേരള കമ്പനികളുടെ ഓഹരി വില ഇന്ന് ഉയര്‍ന്നു. കിറ്റെക്‌സ് (6.22 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.92 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.66 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (3.68 ശതമാനം), ഇന്‍ഡിട്രേഡ് (2.44 ശതമാനം), ഇന്‍ഡിട്രേഡ് (2.44 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.96 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.02 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.76 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. അതേസമയം എഫ്എസിടി, ഈസ്റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, ധനലക്ഷ്മി ബാങ്ക് , ആസ്റ്റര്‍ ഡി എം, കല്യാണ്‍ ജൂവലേഴ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്,
ഹാരിസണ്‍സ് മലയാളം തുടങ്ങിയ കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.





Related Articles
Next Story
Videos
Share it