മൂന്ന് ദിവസത്തെ കുതിപ്പിന് വിരാമം, ഓഹരി വിപണിയില്‍ ഇടിവ്

മൂന്ന് ദിവസത്തെ കുതിപ്പിനൊടുവില്‍ ഓഹരി വിപണിയില്‍ ഇടിവ്. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 359 പോയ്ന്റ് അഥവാ 0.64 ശതമാനം ഇടിഞ്ഞ് 55,566 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 77 പോയ്ന്റ് അഥവാ 0.46 ശതമാനം ഇടിഞ്ഞ് 16,584.5 ലാണ് ക്ലോസ് ചെയ്തത്. വിശാല വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.5 ശതമാനവും 0.7 ശതമാനവും ഉയര്‍ന്നു.

നിഫ്റ്റിയില്‍ ഒഎന്‍ജിസി, എം ആന്‍ഡ് എം, എന്‍ടിപിസി, കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ്, എസ്ബിഐ ലൈഫ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഇവയുടെ ഓഹരികള്‍ 2 - 5 ശതമാനം വരെ മുന്നേറി. എം ആന്റ് എമ്മിന്റെ ഓഹരിവില എക്കാലത്തെയും ഉയര്‍ന്ന നിലയായ 1,034.35 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഈ ഓഹരി 12 ശതമാനത്തോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
സണ്‍ ഫാര്‍മ, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി, എസ്ബിഐ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ശ്രീ സിമന്റ്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവ 3.5 ശതമാനം വരെ ഇടിഞ്ഞു. മേഖലാതലത്തില്‍ നിഫ്റ്റി റിയല്‍റ്റി സൂചിക 2.2 ശതമാനവും നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 1.1 ശതമാനവും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 15 കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. നിറ്റ ജലാറ്റിന്റെ ഓഹരി വില 7.50 ശതമാനം ഉയര്‍ന്നു. ആസ്റ്റര്‍ ഡി എം (3.00 ശതമാനം), എഫ്എസിടി (1.18 ശതമാനം), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് (1.86 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.38 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.12 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.52 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (2.78 ശതമാനം), വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് (5.00 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്സ് (4.05 ശതമാനം) തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം കെഎസ്ഇ, കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), ഫെഡറല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയുടെ ഓഹരി വിലയില്‍ 1-2 ശതമാനം ഇടിവുണ്ടായി.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it