സെന്‍സെക്‌സ് 433.05 പോയ്ന്റ് ഇടിഞ്ഞ് 59575.28 പോയ്ന്റിലും നിഫ്റ്റി 133.90 പോയ്ന്റ് ഇടിഞ്ഞ് 17764.80 പോയ്ന്റിലും ക്ലോസ് ചെയ്തു.
ദുര്‍ബലമായ ആഗോള വിപണിയും പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകളും ആഭ്യന്തര വിപണിയെ തളര്‍ത്തി. ഉത്സവകാല വില്‍പ്പന പ്രതീക്ഷിച്ച പോലെ ഉയരാത്തത് ഓട്ടോ മേഖലയ്ക്ക് തിരിച്ചടിയായി.
997 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 2252 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഒസി, ഡിവിസ് ലാബ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര & മഹീന്ദ്ര, എച്ച് സി എല്‍ ടെക്‌നോളജീസ്, എല്‍ & ടി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തി. മെറ്റല്‍, ഓട്ടോ സൂചികകളില്‍ രണ്ടു ശതമാനം ഇടിവാണ് ഉണ്ടായത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ 1.5 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ നാലെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. അവയില്‍ 15.05 ശതമാനം നേട്ടവുമായി ഈസ്റ്റേണ്‍ ട്രെഡ്‌സ് തിളങ്ങി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.77 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (0.42 ശതമാനം), കെഎസ്ഇ (0.36 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
അതേസമയം കേരള ആയുര്‍വേദ, കിറ്റെക്‌സ്, ഹാരിസണ്‍സ് മലയാളം, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, മണപ്പുറം ഫിനാന്‍സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, അപ്പോളോ ടയേഴ്‌സ്, ഫെഡറല്‍ ബാങ്ക്, എഫ്എസിടി തുടങ്ങി 25 കേരള കമ്പനികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായില്ല.
അപ്പോളോ ടയേഴ്‌സ് 223.85
ആസ്റ്റര്‍ ഡി എം 198.70
എവിറ്റി 76.25
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 121.05
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 361.35
സിഎസ്ബി ബാങ്ക് 292.00
ധനലക്ഷ്മി ബാങ്ക് 14.70
ഈസ്റ്റേണ്‍ ട്രെഡ്‌സ് 48.15
എഫ്എസിടി 114.00
ഫെഡറല്‍ ബാങ്ക് 94.75
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 76.90
ഹാരിസണ്‍സ് മലയാളം 158.90
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.70
കല്യാണ്‍ ജൂവലേഴ്‌സ് 72.85
കേരള ആയുര്‍വേദ 72.10
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.85
കിറ്റെക്‌സ് 171.90
കെഎസ്ഇ 2200.00
മണപ്പുറം ഫിനാന്‍സ് 184.00
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 387.10
മുത്തൂറ്റ് ഫിനാന്‍സ് 1609.90
നിറ്റ ജലാറ്റിന്‍ 224.70
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.57
റബ്ഫില ഇന്റര്‍നാഷണല്‍ 97.00
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 160.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.02
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.20
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 250.00
വണ്ടര്‍ലാ ഹോളിഡേയ്‌സ് 233.05