റിയല്‍റ്റി, ഫാര്‍മ ഓഹരികള്‍ കരുത്തായി സൂചികകളില്‍ മുന്നേറ്റം

തുടക്കത്തിലെ ഇടിവിനു ശേഷം തിരിച്ചു കയറിയ വിപണി ഇന്ന് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 454.10 പോയ്ന്റ് ഉയര്‍ന്ന് 58795.09 പോയ്ന്റിലും നിഫ്റ്റി 121.30 പോയ്ന്റ് ഉയര്‍ന്ന് 17536.30 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 2054 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അടക്കമുള്ള വന്‍കിട ഓഹരികളുടെ മെച്ചപ്പെട്ട പ്രകടനമാണ് പ്രധാനമായും ഇന്ത്യന്‍ ഓഹരി വിപണിയെ ഇന്ന് താങ്ങി നിര്‍ത്തിയത്. പാശ്ചാത്യ വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും വിപണിക്ക് നേട്ടമായി.

1166 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 106 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്‌സ്, ഇന്‍ഫോസിസ്, ഐറ്റിസി, ടെക് മഹീന്ദ്ര തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികളാണ്. അതേസമയം ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഐഒസി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഓയ്ല്‍ & ഗ്യാസ്, റിയല്‍റ്റി, ഫാര്‍മ സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ ഓ്‌ട്ടോ, ബാങ്കിംഗ് ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളില്‍ 0.5 ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 13 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഹാരിസണ്‍സ് മലയാളം (5.74 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.80 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (4.31 ശതമാനം), ആസ്റ്റര്‍ ഡി എം (4.05 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (2.33 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. ഈസ്റ്റേണ്‍ ട്രെഡ്‌സ്, കേരള ആയുര്‍വേദ, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ തുടങ്ങി 15 കേരള കമ്പനികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.





Related Articles
Next Story
Videos
Share it