ഓഹരി വിപണിയില്‍ മുന്നേറ്റം, സെന്‍സെക്‌സ് 831 പോയ്ന്റ് ഉയരത്തില്‍
മൂന്നുദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണി ഉയര്‍ന്നു. ബിഎസ്ഇ സെന്‍സെക്‌സ് 831 പോയ്ന്റ് ഉയര്‍ന്ന് 60,000 മാര്‍ക്ക് തിരിച്ചുപിടിച്ച് 60,138 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇ നിഫ്റ്റി 258 പോയ്ന്റ് ഉയര്‍ന്ന് 17,930 ല്‍ അവസാനിച്ചു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.8 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍ക്യാപ് സൂചിക 1.1 ശതമാനം ഉയര്‍ന്നു. മേഖലകളില്‍, ബിഎസ്ഇ റിയാലിറ്റി സൂചിക 3.7 ശതമാനം ഉയര്‍ന്നപ്പോള്‍ ടെലികോം, മെറ്റല്‍ സൂചികകള്‍ 3.5 ശതമാനം വീതം ഉയര്‍ന്നു. ഐടി സൂചിക 2.3 ശതമാനവും ബാങ്കെക്സ് 1.8 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്‌സ് 220.65
ആസ്റ്റര്‍ ഡി എം 183.75
എവിറ്റി 81.95
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 122.40
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 350.45
സിഎസ്ബി ബാങ്ക് 291.60
ധനലക്ഷ്മി ബാങ്ക് 15.60
ഈസ്റ്റേണ്‍ ട്രെഡ്‌സ് 42.00
എഫ്എസിടി 119.05
ഫെഡറല്‍ ബാങ്ക് 97.95
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 81.10
ഹാരിസണ്‍സ് മലയാളം 166.10
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.70
കല്യാണ്‍ ജൂവലേഴ്‌സ് 76.60
കേരള ആയുര്‍വേദ 62.80
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.65
കിറ്റെക്‌സ് 158.85
കെഎസ്ഇ 2301.45
മണപ്പുറം ഫിനാന്‍സ് 193.85
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 389.05
മുത്തൂറ്റ് ഫിനാന്‍സ് 1493.35
നിറ്റ ജലാറ്റിന്‍ 230.85
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.52
റബ്ഫില ഇന്റര്‍നാഷണല്‍ 99.70
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.44
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.09
സ്‌കൂബിഡേ 169.10
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 258.95
വണ്ടര്‍ലാ ഹോളിഡേയ്‌സ് 226.90