തുടര്‍ച്ചയായ രണ്ടാം ദിവസവും സൂചികകളില്‍ മുന്നേറ്റം

ആര്‍ബിഐയുടെ പണനയ പ്രഖ്യാപനത്തിനു പിന്നാലെ, മുന്നേറ്റത്തോടെ ഓഹരി വിപണി ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സൂചികകള്‍ നേട്ടമുണ്ടാക്കുന്നത്. സെന്‍സെക്‌സ് 381.23 പോയ്ന്റ് ഉയര്‍ന്ന് 60059.06 പോയ്ന്റിലും നിഫ്റ്റി 104.85 പോയ്ന്റ് ഉയര്‍ന്ന് 17895.20 പോയ്ന്റിലും ക്ലോസ് ചെയ്തു.

ആഗോള വിപണിയില്‍ നിന്നുള്ള ശുഭസൂചനകളും പലിശ നിരക്കില്‍ മാറ്റമില്ലെന്ന ആര്‍ബിഐ പണനയ പ്രഖ്യാപനവും സെപ്തംബര്‍ ത്രൈമാസത്തിലെ മികച്ച പ്രകടന പ്രതീക്ഷയും വിപണിയില്‍ പ്രതിഫലിച്ചു.
1847 ഓഹരികള്‍ മുന്നേറ്റമുണ്ടാക്കി. ഇതില്‍ 315 ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവുമുയരത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. 1458 ഓഹരികളുടെ വിലിയിടിഞ്ഞപ്പോള്‍ 148 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
റിലയന്‍സ്, ഇന്‍ഫോസിസ്, ടെക്മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജി, ടിസിഎസ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ബജാജ് ഫിന്‍സെര്‍വ് തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ നെസ്ലെ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി, മഹീന്ദ്ര & മഹീന്ദ്ര, പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഐറ്റി സൂചികയില്‍ രണ്ടു ശതമാനം നേട്ടം രേഖപ്പെടുത്തി. ഓട്ടോ, മെറ്റല്‍, എനര്‍ജി, കാപിറ്റല്‍ ഗുഡ്‌സ്, ഓയ്ല്‍ & ഗ്യാസ് തുടങ്ങിയ സെക്ടറല്‍ സൂചികകളും ഉയര്‍ന്നു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേരിയ നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
13 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. പാറ്റസ്്പിന്‍ ഇന്ത്യ (4.36 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.78 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.81 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.46 ശതമാനം), എഫ്എസിടി (1.77 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (0.98 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.63 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍. കല്യാണ്‍ ജൂവലേഴ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, നിറ്റ ജലാറ്റിന്‍ , കേരള ആയുര്‍വേദ, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 16 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

അപ്പോളോ ടയേഴ്‌സ് 234.55

ആസ്റ്റര്‍ ഡി എം 212.45

എവിറ്റി 85.10

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 127.75

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 361.70

സിഎസ്ബി ബാങ്ക് 313.40

ധനലക്ഷ്മി ബാങ്ക് 16.75

ഈസ്റ്റേണ്‍ ട്രെഡ്‌സ് 44.85

എഫ്എസിടി 129.50

ഫെഡറല്‍ ബാങ്ക് 85.60

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 80.05

ഹാരിസണ്‍സ് മലയാളം 191.45

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.35

കല്യാണ്‍ ജൂവലേഴ്‌സ് 77.95

കേരള ആയുര്‍വേദ 60.35

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 36.00

കിറ്റെക്‌സ് 170.90

കെഎസ്ഇ 2274.00

മണപ്പുറം ഫിനാന്‍സ് 193.10

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 405.70

മുത്തൂറ്റ് ഫിനാന്‍സ് 1519.70

നിറ്റ ജലാറ്റിന്‍ 238.25

പാറ്റ്‌സ്പിന്‍ ഇന്ത്യ 9.09

റബ്ഫില ഇന്റര്‍നാഷണല്‍ 106.30

സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.43

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.47

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 175.60

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 264.30

വണ്ടര്‍ലാ ഹോളിഡേയ്‌സ് 264.30

Related Articles
Next Story
Videos
Share it